badge
Showing posts with label marunadan malayali editor sajan skaria. Show all posts
Showing posts with label marunadan malayali editor sajan skaria. Show all posts

Saturday, November 27, 2021

M M Jerald reveals self-proclaimed 'just' journalist Shajan Scaria's hypocrisy


മറുനാടൻ മലയാളി എന്ന ഓൺലൈൻ പത്രത്തിന്റെയും യൂട്യൂബ് ചാനലിന്റെയും എഡിറ്ററാണ് എരുമേലിക്കാരനായ ഷാജൻ സ്കറിയ. തനിക്കും തന്റെ പ്രേക്ഷകരിൽ എണ്ണത്തിൽ കൂടുതലുള്ള ബി ജെ പി കോൺഗ്രസ് പോലുള്ള രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾക്കും കൂടുതൽ താല്പര്യമുള്ള വാർത്തകളും വിവരങ്ങളും വിദഗ്ദമായി നിർമ്മിക്കുവാനും അവ സ്പുടതയോടെ വിശദമായി അവതരിപ്പിക്കുവാനും അദ്ദേഹത്തിനുള്ള കഴിവ് തന്റെ മാധ്യമ പ്രസ്ഥാനത്തെ മലയാളത്തിലെ മുൻനിരയിലുള്ള ചാനലാക്കി വളർത്തി.
 
അധികാരത്തിൽ ഇരിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ അഴിമതിയും ഇവിടെ അശാന്തിയും അക്രമവും സൃഷ്ട്ടിക്കുന്ന ഇസ്ലാമിസ്റുകളെയും നിശിദമായും നിർഭയമായും വിമർശിക്കാറുണ്ടായിരുന്ന മറുനാടൻ ഷാജൻ സ്കറിയയുടെ ആരാധകർ കൂടിക്കൂടി വന്നു. അടുത്തകാലത്തായി കമ്മ്യൂണിസ്റ്റു നേതാക്കളെയും കോൺഗ്രസിന്റെ ടി എൻ പ്രതാപൻ എം പി യെയും വസ്തുനിഷ്ടമായി വിമർശിച്ച ഷാജന് ഒരേ സമയം പ്രബലരായ പല ശത്രുക്കളുടെയും അക്രമങ്ങളെയും ഭീഷണിയെയും നേരിടേണ്ടി വന്നു. 

അതേ സമയം തന്നെ, ഇസ്ലാം മതത്തിന്റെ പേരിൽ കൊലപാതകവും വിദ്വംസക പ്രവൃത്തികളും അഴിച്ചുവിടുന്ന ഭീകര രാഷ്ട്രീയ സംഘടനയായ sdpi യുടെ നേതാവായ അഷ്‌റഫ് മൗലവിയും ഷാജനെതിരെ രംഗത്ത് വന്നു. 

ഒരേ സമയം അനേകം ശക്തരായ ശത്രുക്കളെ നേരിടാനുള്ള ഭയം കൊണ്ടാണോ എന്തോ   ഇസ്ലാം ജിഹാദികളിൽ നിന്ന് തത്കാലം രക്ഷപെടാൻ കണ്ട പുതിയ അടവാണ് വിവാദപരമായ ഒരു പുതിയ വിഡിയോ ഇറക്കി അതിൽ തന്റെ പുരോഹിതനായിരുന്ന സഹോദരന്റെ അഭിപ്രായം എന്ന രീതിയിൽ തീർത്തും ചരിത്രത്തിനോ വസ്തുതകൾക്കോ നിരക്കാത്ത രീതിയിൽ അദ്ദേഹം ക്രൈസ്തവ മതത്തെ കുറ്റപ്പെടുത്തിയത്. ഷാജൻ സ്‌കറിയയുടെ വിഡിയോയിൽ ലോകത്തു മുസ്ലിം മതസ്ഥർ 'പൊളിറ്റിക്കൽ ഇസ്ലാം' ആസൂത്രിതമായി നടപ്പിലാക്കാൻ ശ്രമിക്കുന്നതുപോലെ, ക്രൈസ്തവ മതവും 'പൊളിറ്റിക്കൽ ക്രിസ്ത്യാനിറ്റി' നടപ്പിലാക്കിയിരുന്നെന്നാണ് പറഞ്ഞു വെക്കുന്നത്. 

ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്ന സാജൻ സ്കറിയ സ്വന്തം മതത്തെ വെറും വ്യാജമായി കുറ്റപ്പെടുത്തിയത് എസ് ഡി പി ഐ യുടെ ദ്രിഷ്ട്ടിയിൽ താൻ ഒരു നിഷ്പക്ഷവാദിയാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണെന്ന് വീഡിയോയുടെ അടിയിൽ ഇട്ടിരിക്കുന്ന നിരവധിയായ 
തന്റെ ആരാധകരുടെ കമ്മന്റ് കണ്ടാൽത്തന്നെ അറിയാവുന്നതാണ്. 

'പൊളിറ്റിക്കൽ ക്രിസ്ടിയാനിറ്റി' എന്ന് ഷാജൻ ഉയർത്തിയ പുതിയ  വിഷയത്തിന്റെ സത്യവാസ്ഥാ 'Fighters of Truth Kerala' എന്ന ചാനലിന്റെ ഉടമയും കേരളത്തിൽ ക്രൈസ്തവ വിശ്വാസ സംരക്ഷണത്തിന് ശക്തമായി നിലകൊള്ളുന്നവരിൽ പ്രധാനിയായ ഒരാളുമായ  എം എം ജെറാൾഡിന്റെ വിഡിയോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

പിന്നെ ഷാജന്റെ സഹോദരൻ ടോമി കരിയിലകുളം എന്നയാൾ മഹാരാഷ്ട്രയിൽ കത്തോലിക്കാ വൈദീകനായിരുന്നു. ആശുപത്രി, സ്കൂൾ പോലുള്ള സഭയുടെ സ്ഥാപനങ്ങൾ നടത്തി വന്നിരുന്ന അദ്ദേഹത്തിന് ട്രാൻസ്‌ഫർ നൽകിയപ്പോൾ പോകാൻ വിസമ്മതിക്കുകയും കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള  സ്ഥാപനങ്ങൾ കൈക്കലാക്കുകയും അങ്ങനെ സഭയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തുവെന്നുള്ളതാണ് വസ്‌തുത. ഇപ്പോൾ അദ്ദേഹം കത്തോലിക്കാ പുരോഹിതനല്ല. കുപ്പായം ഇടുന്നുണ്ടെകിൽ അത് ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രം!