badge

Saturday, November 27, 2021

M M Jerald reveals self-proclaimed 'just' journalist Shajan Scaria's hypocrisy


മറുനാടൻ മലയാളി എന്ന ഓൺലൈൻ പത്രത്തിന്റെയും യൂട്യൂബ് ചാനലിന്റെയും എഡിറ്ററാണ് എരുമേലിക്കാരനായ ഷാജൻ സ്കറിയ. തനിക്കും തന്റെ പ്രേക്ഷകരിൽ എണ്ണത്തിൽ കൂടുതലുള്ള ബി ജെ പി കോൺഗ്രസ് പോലുള്ള രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾക്കും കൂടുതൽ താല്പര്യമുള്ള വാർത്തകളും വിവരങ്ങളും വിദഗ്ദമായി നിർമ്മിക്കുവാനും അവ സ്പുടതയോടെ വിശദമായി അവതരിപ്പിക്കുവാനും അദ്ദേഹത്തിനുള്ള കഴിവ് തന്റെ മാധ്യമ പ്രസ്ഥാനത്തെ മലയാളത്തിലെ മുൻനിരയിലുള്ള ചാനലാക്കി വളർത്തി.
 
അധികാരത്തിൽ ഇരിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ അഴിമതിയും ഇവിടെ അശാന്തിയും അക്രമവും സൃഷ്ട്ടിക്കുന്ന ഇസ്ലാമിസ്റുകളെയും നിശിദമായും നിർഭയമായും വിമർശിക്കാറുണ്ടായിരുന്ന മറുനാടൻ ഷാജൻ സ്കറിയയുടെ ആരാധകർ കൂടിക്കൂടി വന്നു. അടുത്തകാലത്തായി കമ്മ്യൂണിസ്റ്റു നേതാക്കളെയും കോൺഗ്രസിന്റെ ടി എൻ പ്രതാപൻ എം പി യെയും വസ്തുനിഷ്ടമായി വിമർശിച്ച ഷാജന് ഒരേ സമയം പ്രബലരായ പല ശത്രുക്കളുടെയും അക്രമങ്ങളെയും ഭീഷണിയെയും നേരിടേണ്ടി വന്നു. 

അതേ സമയം തന്നെ, ഇസ്ലാം മതത്തിന്റെ പേരിൽ കൊലപാതകവും വിദ്വംസക പ്രവൃത്തികളും അഴിച്ചുവിടുന്ന ഭീകര രാഷ്ട്രീയ സംഘടനയായ sdpi യുടെ നേതാവായ അഷ്‌റഫ് മൗലവിയും ഷാജനെതിരെ രംഗത്ത് വന്നു. 

ഒരേ സമയം അനേകം ശക്തരായ ശത്രുക്കളെ നേരിടാനുള്ള ഭയം കൊണ്ടാണോ എന്തോ   ഇസ്ലാം ജിഹാദികളിൽ നിന്ന് തത്കാലം രക്ഷപെടാൻ കണ്ട പുതിയ അടവാണ് വിവാദപരമായ ഒരു പുതിയ വിഡിയോ ഇറക്കി അതിൽ തന്റെ പുരോഹിതനായിരുന്ന സഹോദരന്റെ അഭിപ്രായം എന്ന രീതിയിൽ തീർത്തും ചരിത്രത്തിനോ വസ്തുതകൾക്കോ നിരക്കാത്ത രീതിയിൽ അദ്ദേഹം ക്രൈസ്തവ മതത്തെ കുറ്റപ്പെടുത്തിയത്. ഷാജൻ സ്‌കറിയയുടെ വിഡിയോയിൽ ലോകത്തു മുസ്ലിം മതസ്ഥർ 'പൊളിറ്റിക്കൽ ഇസ്ലാം' ആസൂത്രിതമായി നടപ്പിലാക്കാൻ ശ്രമിക്കുന്നതുപോലെ, ക്രൈസ്തവ മതവും 'പൊളിറ്റിക്കൽ ക്രിസ്ത്യാനിറ്റി' നടപ്പിലാക്കിയിരുന്നെന്നാണ് പറഞ്ഞു വെക്കുന്നത്. 

ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്ന സാജൻ സ്കറിയ സ്വന്തം മതത്തെ വെറും വ്യാജമായി കുറ്റപ്പെടുത്തിയത് എസ് ഡി പി ഐ യുടെ ദ്രിഷ്ട്ടിയിൽ താൻ ഒരു നിഷ്പക്ഷവാദിയാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണെന്ന് വീഡിയോയുടെ അടിയിൽ ഇട്ടിരിക്കുന്ന നിരവധിയായ 
തന്റെ ആരാധകരുടെ കമ്മന്റ് കണ്ടാൽത്തന്നെ അറിയാവുന്നതാണ്. 

'പൊളിറ്റിക്കൽ ക്രിസ്ടിയാനിറ്റി' എന്ന് ഷാജൻ ഉയർത്തിയ പുതിയ  വിഷയത്തിന്റെ സത്യവാസ്ഥാ 'Fighters of Truth Kerala' എന്ന ചാനലിന്റെ ഉടമയും കേരളത്തിൽ ക്രൈസ്തവ വിശ്വാസ സംരക്ഷണത്തിന് ശക്തമായി നിലകൊള്ളുന്നവരിൽ പ്രധാനിയായ ഒരാളുമായ  എം എം ജെറാൾഡിന്റെ വിഡിയോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

പിന്നെ ഷാജന്റെ സഹോദരൻ ടോമി കരിയിലകുളം എന്നയാൾ മഹാരാഷ്ട്രയിൽ കത്തോലിക്കാ വൈദീകനായിരുന്നു. ആശുപത്രി, സ്കൂൾ പോലുള്ള സഭയുടെ സ്ഥാപനങ്ങൾ നടത്തി വന്നിരുന്ന അദ്ദേഹത്തിന് ട്രാൻസ്‌ഫർ നൽകിയപ്പോൾ പോകാൻ വിസമ്മതിക്കുകയും കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള  സ്ഥാപനങ്ങൾ കൈക്കലാക്കുകയും അങ്ങനെ സഭയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തുവെന്നുള്ളതാണ് വസ്‌തുത. ഇപ്പോൾ അദ്ദേഹം കത്തോലിക്കാ പുരോഹിതനല്ല. കുപ്പായം ഇടുന്നുണ്ടെകിൽ അത് ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രം!

Friday, November 26, 2021

Regi Lukose FaceBook Post on Anupama-Ajith illegitimate relation and child adoption issue


കേരളത്തിന്റെയും ഭാരതത്തിന്റെയും സംസ്കാരത്തിന് യോജിക്കാത്ത വിധത്തിൽ  അവിവാഹിതരായ രണ്ടുപേർ (പല വിവാഹങ്ങൾ നടത്തി ഉപേക്ഷിച്ച ഒരുവനും പതിനെട്ടു വയസു കഴിഞ്ഞ ഒരു പെണ്ണും) ശാരീരികമായി ബന്ധപ്പെട്ടു ഒരു അവിഹിത ഗർഭം ഉണ്ടായി. കുടുംബത്തിന്റെ മാനം രക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ അവരുടെ സമ്മതത്തോടെ അവരുടെ അവിഹിത ലൈംഗിക ബന്ധത്തിന്റെ ഫലമായ കുട്ടിയെ നിയമപരമായി ആന്ധ്രാ പ്രാദേശിലുള്ള ഒരു അധ്യാപക ദമ്പതികൾക്ക് ദത്തു നൽകി സംഭവം ഒതുക്കി തീർത്തു.

ഒരു വർഷം കഴിഞ്ഞപ്പോൾ കുടുംബത്തെ അപമാനിക്കാൻ എന്ന ദുരുദ്ദേശത്തോടെ അജിത് എന്ന പുരുഷൻ അനുപമ എന്ന പെണ്ണിനെ നിർബന്ധിച്ചു കുട്ടിയെ തിരികെ നേടാൻ സമ്മർദ്ദം ചെലുത്തി. ഇതിനു വേശ്യാനെറ്റ്, മഞ്ഞരമ, മാക്രിഭൂമി പോലുള്ള മാധ്യമ സംസ്കാരത്തിനുതന്നെ അപമാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ നാറിയ ദൃശ്യമാധ്യമങ്ങൾ അവർക്കു വീരപരിവേഷം നൽകി അവരെയും അവർ ചെയ്ത പ്രവർത്തിയെയും വാനോളം പുകഴ്ത്തി, കുട്ടിയെ ചികഞ്ഞു കണ്ടുപിടിച്ചു തിരികെ  കൊണ്ടുവന്നു.

ഈ നെറികെട്ട മാമാ മാധ്യമങ്ങൾ ഓരോരുത്തരും തങ്ങളാണ് ഇതിനു പിന്നിലെന്ന് മത്സരിച്ചു പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഈ വൃത്തികെട്ട അജിത്തിന്റെയും അനുപമയുടെയും പക്ഷം ചേർന്ന്, ഇങ്ങനെയുള്ള സദാചാര വിരുദ്ധ പ്രവർത്തികൾക്ക് വലിയ പബ്ലിസിറ്റി കൊടുക്കുന്നതിൽ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കുപിതരാണ്.

ഇങ്ങനെയുള്ള പ്രവർത്തികളെ മഹത്വവൽക്കരിച്ചു തലമുറയ്ക്ക് തെറ്റായ ഒരു സന്ദേശമാണ് ഇവർ എല്ലാവരും കൂടി ചെയ്യുന്നതെന്നു പൊതുജനം അഭ്പ്രായപ്പെടുന്നു.

ഈ വിഷയത്തെക്കുറിച്ചു രജി ലൂക്കോസ് എന്ന ഇടതു സഹയാത്രികന്റെ ഫേസ്ബുക് കുറിപ്പും ചുവടെ ചേർക്കുന്നു.    

😂😂😂 ഒന്നു വായിച്ചിട്ട് പോകണം 🙏

"ഇവർ രണ്ടു പേരും ഇവരെ പിന്തുണയ്ക്കുന്നവരും മലയാളി പൊതു സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് ?

ഇവന്റെ (അജിത്തിന്റെ) വെളിയിൽ വന്ന ചരിത്രം മാത്രം നോക്കൂ. ഈ താടിക്കാരൻ ഒരു പെൺകുട്ടിയെ കൂടെക്കൂട്ടി വഴിയാധാരമാക്കി. പിന്നീട് തന്റെ സുഹൃത്തിന്റെ ഭാര്യയെ പ്രണയം നടിച്ച് അടിച്ചെടുത്ത് വിവാഹം ചെയ്ത് 9 വർഷം കൂടെ ജീവിച്ചു. ആ സ്ത്രീയ്ക്ക് ആദ്യ ഭർത്താവിയിൽ കുട്ടിയുണ്ട്. ആദ്യ ഭർത്താവിനെയും കുട്ടിയെയും ഇവൻ വഴിയാധാരമാക്കി. ഈ തെമ്മാടിത്തങ്ങൾ ആടിക്കൊണ്ടിരിക്കുമ്പോൾതന്നെ 19 വയസ്സ് (18പൂർത്തിയായില്ല എന്നു സംശയം ) ഉള്ള മാതാപിതാക്കൾ പൊന്നുപോലെ വളർത്തിക്കൊണ്ടുവന്ന വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ഈ മധ്യവയസ്ക്കൻ ഗർഭിണിയാക്കി.

ഗർഭിണിയായ പെൺകുട്ടിയെ കുട്ടിയുടെ വീട്ടിൽ ഈ ഗർഭശ്രീമാൻ നടതള്ളി. ഗർഭം മറച്ചുവച്ചു 8 മാസം. മാതാപിതാക്കൾ അറിഞ്ഞിട്ടും ഈ തെമ്മാടിയാൽ ഗർഭം ധരിച്ച മകളെ ആ പാവം മാതാപിതാക്കൾ സംരക്ഷിച്ചു. (മറ്റേതെങ്കിലും മാതാപിതാക്കളായിരുന്നെങ്കിൽ ഇവനോടുള്ള സമീപനം എന്തായിരുന്നേനെ ? ) . പ്രസവം നടത്തി. ഈ കാലയളവിൽ ഇവൻ ഭാര്യയോടൊപ്പം. ഇവൾ തന്നെ മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ കുത്തിനെ CWC യ്ക്ക് കൈമാറാൻ നോട്ടറിയുടെ സാക്ഷ്യത്തിൽ ഒപ്പിട്ടു കൊടുത്തു.

CWC കുട്ടിയെ ദത്തു നൽകുന്നതിന് എതിർപ്പുണ്ടങ്കിൽ അറിയിക്കാൻ പത്രപരസ്യം നൽകുന്നു. ഇതു കണ്ട താടിക്കാരൻCWC യിലെത്തുന്നു. ഒരു വെള്ളക്കടലാസിൽ പോലും പരാതി കൊടുക്കാതെ ഈ തന്തയായ ഇവൻ മടങ്ങി. പിച്ചാത്തി പ്രയോഗവും ഭീകര മർദ്ദനങ്ങളാലും ഭയപ്പെടുത്തി ഈ കൊടും ക്രിമിനൽ വിവാഹ മോചനം നേടുന്നു. ഉടൻ ഇവൻ കുട്ടിയ്ക്ക് അവകാശവുമായി കള്ള ലക്ഷ്യത്തിൽ എത്തുന്നു. 6 മാസംവരെ കുഞ്ഞിനെക്കുറിച്ച് യാതൊരു പ്രശ്നവുമില്ലാതെ സുഖമായി ജീവിച്ചിരുന്ന "പെറ്റതള്ള "യായ ഇവൾ ഇവനെ ഭയന്ന് കുട്ടിയെ വേണമെന്നു പറഞ്ഞ് ( ഒപ്പിട്ടു നൽകിയവൾ) സ്വന്തം മാതാപിതാക്കളെ അപമാനിച്ച് അതിക്രൂരമായി തേജോവധം ചെയ്ത് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പടുന്നു. കേരളീയ പൊതു സമൂഹത്തിൽ സമാനതകളില്ലാത്ത നീചത്വം, അതും ഒരു കൊടും ക്രിമിലിനു വേണ്ടി. ഇവളെ അവിവാഹിത ഗർഭത്തിലും സംരക്ഷിച്ച മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലിടാൻ താടിക്കാരനൊപ്പം ഇവൾ കഠിനമായി ശ്രമിക്കുന്നു.

ഇവനെ താര - വിര പരിവേഷത്തിൽ ലജ്ജയില്ലാതെ മാധ്യമങ്ങളും പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ പാടിപ്പുകഴ്ത്തുന്നു.

ആന്ധ്രയിലുള്ള കുഞ്ഞിന്റെ സംരക്ഷകരായ അധ്യാപക ദമ്പതികൾ ഇതിനാൽ ഹൃദയം തകർന്നു ജീവിക്കുന്നു . ഇവൻ തകർത്തതു നാലു കുടുംബ്ബങ്ങൾ . Living together നിയമപരമായെങ്കിലും നിങ്ങളും ഞാനുമുൾപ്പെടുന്ന കേരള ജനയ്ക്ക് ഇവന്റെ തെമ്മാടിത്തരങ്ങൾ അംഗീകരിക്കാൻ കഴിയുമൊ?

ഇവനെ പാടിപ്പുകൾത്തുന്നവർ എന്താണ് ലക്ഷ്യം വയ്ക്കുന്നത് ? ഇനി ഏതു ക്രിമിനലിനും ഒരു ഭയവുമില്ലാതെ ഏതു പെൺകുട്ടിയെയും ഗർഭം ധരിപ്പിക്കാം , സംരക്ഷിക്കാനും ഹീറോകളാക്കാനും മാധ്യമങ്ങളുൾപ്പെടെ പിന്നിലുണ്ടന്നോ?
ഈ സന്ദേശം ഭീതിജനകമല്ലെ ?

NB: ഈ വാർത്ത പുറത്തുവന്നയുടൻ നടന്ന നിരവധി ( മനോരമ, മീഡിയ വൺ , റിപ്പോർട്ടർ ഉൾപ്പെടെ) ചാനലുകളിൽ ഇവന്റെ നെഞ്ചത്തു വിരൽ ചൂണ്ടി ഞാൻ പലതും ചോദിച്ചിരുന്നു. ഇവനെ വീരപരിവേഷമണിയിച്ചവരുടെ മുഖത്തും വിരൽ ചൂണ്ടി. ലോകമെമ്പാടുമുള്ള മലയാളികളും ഈ രണ്ടിന്റെയും മുഖത്തു വിരൽ ചൂണ്ടുന്നു.

നമ്മുടെ സ്ത്രീകളും പെൺകുട്ടികളും ഇവനെപ്പോലുള്ളവർക്ക് പിച്ചിചീന്താനുള്ളതല്ല. ഇവനെപ്പോലുള്ളവർക്ക് ജയിലിലടയ്ക്കാനുള്ളതല്ല നമ്മുടെ മാതാപിതാക്കൾ .
പൂർണ്ണമായും ആ മാതാപിതാക്കൾക്ക് ഒപ്പം."

This is the FaceBook page of Regi Lukose: https://www.facebook.com/regi.lukose.5

Sunday, November 21, 2021

Kerala government aid for film actor KPAC Lalitha opposed by people


കമ്മ്യൂണിസ്റ്റുകാരുടെ താല്പര്യം മാത്രം സംരക്ഷിക്കാൻ പിണറായി വിജയൻ കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കുകയാണെന്നു പൊതു ജനങ്ങൾ ആരോപിക്കുന്നു.സിനിമാ നടി കെ പി എ സി ലളിതക്കു പിണറായി സർക്കാർ നൽകുന്ന അസാധാരണ സഹായത്തെപ്പറ്റി കേരളത്തിലെ പൊതു ജനങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. അനേക വർഷങ്ങൾ വൻ തുക പ്രതിഫലം പറ്റിക്കൊണ്ട് പല സിനിമകളിലും അഭിനയിച്ച അവർ രോഗ ബാധിതയായി കേരളത്തിലെ ഒരു മുന്തിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ സർക്കാരിന്റെ അടിയന്തിര ക്യാബിനറ്റു യോഗം ചേർന്ന് നടി ലളിതയുടെ ചിൽകിത്സ ചിലവുകൾ എല്ലാം സർക്കാർ വഹിക്കുവാൻ തീരുമാനിച്ചത് ഇവിടുത്തെ സാധാരണക്കാരനോട് കാണിക്കുന്ന വെല്ലുവിളിയാണ്. 

കേരളത്തിലെ ഖജനാവ് കാലിയാണെന്നും ജനങ്ങൾക്ക് ആവശ്യമായ സംക്ഷേമ പ്രവർത്തികൾ തുടരാൻ പണമില്ലെന്നും തുടരെ തുടരെ പറയുന്ന സർക്കാർ, അവർക്കു വേണ്ടപ്പെട്ടവർക്ക് വേണ്ടി ജനങ്ങളുടെ പണം ദുർവ്യയം ചെയ്യുന്നത് തീർത്തും അപലനീയമാണ്.

കമ്മ്യൂണിസ്റ്റുകാരുടെ താല്പര്യം മാത്രം സംരക്ഷിക്കാൻ പിണറായി വിജയൻ കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കുകയാണെന്നു പൊതു ജനങ്ങൾ ആരോപിക്കുന്നു.

Wednesday, November 3, 2021

Referendum in Jacobite-Orthodox Church dispute. യാക്കോബായ ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ ഹിതപരിശോധന

കേരളത്തിലെ രണ്ടു സഹോദര ക്രൈസ്തവ വിശ്വാസ സമൂഹങ്ങളായ (പള്ളികളായ) ഓർത്തഡോക്‌സും യാക്കോബായും പള്ളി സ്വത്തുക്കളെ ചൊല്ലിയുള്ള തർക്കം കുറെകാലങ്ങളായി ആ രണ്ടു സഭാ സമൂഹങ്ങളിലും നിലനിൽക്കുന്നു. അവസാനമായി സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ എണ്ണത്തിൽ കൂടുതലുള്ള യാക്കോബായ വിശ്വാസികൾ ആരാധിച്ചുപോരുന്ന ചില പ്രധാനപ്പെട്ട പള്ളികൾ ജനസംഖ്യയിൽ വളരെ കുറവുള്ള ഓർത്തഡോക്സ് സമൂഹത്തിനു ഉടമസ്ഥാവകാശമായി ലഭിക്കുവാനിടയായി.

വിശ്വാസകാര്യങ്ങളിൽ ആരു പറഞ്ഞാലും മാനിക്കില്ലെന്നും പ്രാണംതന്നെ പോയാലും വിശ്വാസത്തിനുവേണ്ടിയും ആരാധനാലയങ്ങൾക്ക് വേണ്ടിയും നിലനിൽക്കുമെന്നും ഉള്ള  വിശ്വാസികളുടെ വികാരനിർഭരമായ പ്രതിജ്ഞയും പ്രതിഷേധവും ദൈവ വിശ്വാസമുള്ള മുഴുവൻ സമൂഹത്തിനും വിഷമമുണ്ടാക്കുന്നതാണ്.

ഈ അവസരത്തിൽ കേരളത്തിലെ നിയമ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ ടി തോമസ് മുന്നോട്ടു വെച്ചിരിക്കുന്ന പുതിയ നിർദ്ദേശം എല്ലാ മതവിശ്വാസികളും വളരെ സന്തോഷത്തോടു സ്വാഗതം ചെയ്യുന്നു. 

വിവാദ പരമായ പള്ളികളിൽ 18 വയസിനുമേൽ പ്രായമുള്ള എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടു നേരിട്ടുള്ള ഒരു ഹിതപരിശോധന (Referendum) നടത്തി വിശ്വാസികളുടെ താല്പര്യം അറിഞ്ഞു, അങ്ങനെയുള്ള പള്ളികളിൽ ഉള്ള വിശ്വാസികളുടെ എണ്ണത്തിൽ ഉള്ള മേൽകൈ നോക്കി ആ പള്ളികൾ അവർക്കായി വിട്ടുനൽകുക.

ഈ നിർദ്ദേശം പ്രാവർത്തികമാക്കുന്നതായിരിക്കും വളരെ ഉചിതം എന്ന് സമാധാന കാംഷികളായ എല്ലാവരും അഭിപ്രായപ്പെടുന്നു.

സുപ്രീം കോടതിയുടെ വിധിയിൽ നിലനിൽക്കുന്ന പാളിച്ചകൾ നിയമ നിർമാണം ചെയ്തു ബന്ധപ്പെട്ട സർക്കാരുകൾ പരിഹരിക്കണമെന്നും അദ്ദേഹത്തിന്റെ നിർദേശത്തതിൽ പറയുന്നു.

Friday, October 22, 2021

Chavara Matrimony FREE Premium membership for bachelors above 35 age

35+ Express Memberships

ChavaraMatrimony.com is the leading, effective, and most trusted matrimonial portal for Christians of Kerala particularly Catholics spread around the globe. Chavara Matrimony website was founded and launched in 1996 by Chavara Family Welfare and Chavara Cultural Center managed by CMI Fathers' Congregation founded by the Social Reformer Catholic Priest of Kerala St Chavara Kuriakose Elias. The database of Chavara Matrimony has over 6,00,000 verified genuine profiles of brides and grooms.

Even though Chavara Matrimony offers free Registration to the aspiring candidates in its database, the free members have very limited access to the usage in the website. They can Register on the website and fill up their profile and upload photos that can be seen by other candidates belonging to the opposite sex and they are permitted to contact about 100 candidates. But only a premium upgraded member can see the complete profile of others. In short a free member if he/she is lucky only may be seen and contacted by a paid member. 

Many people feel that Chavara Matrimony is also following the same system being followed by other purely business-minded portals such as Manorama's m4marry etc.  

But there is some good news for those unmarried boys and girls above 35 years of age. When Rev. Fr. Roby Kannanchira CMI, who has the spirit of their founding Saint, was serving as the director of Chavara Cultural Centre, he introduced completely free premium usage of the portal for those candidates above 35 years till they get married. This initiative is known as "Chavara Matrimony's 35+ EXPRESS MEMBERSHIP' drive.

Through this opportunity, any Christian boy or girl who has crossed 35-years but is not yet married can upload his/her profile and choose a life partner. 

For this, a letter from the local Parish Priest (Vicar) and copy of Aadhar (Proof) must be sent through the whats app number mentioned below.

https://www.chavaramatrimony.com/csr-activities/35-plus-xpress-memberships.aspx

For more info, give a 'missed call' to phone number: 9020699588

Tuesday, October 12, 2021

KCBC Jagratha News: Rishiraj Singh IPS's directions for the youth to avoid narcotics

May be an image of 1 person and text that says "KcBc Jagratha DANGER News ഹരമായ് ലഹരി, ഇരയായ് കേരളം! Rishiraj Singh IPS Former Excise Commissioner"

ഹരമായ് ലഹരി,
ഇരയായ് കേരളം!
ലഹരി മരുന്ന് ഉപഭോഗം കേരളത്തില് ഭയാനകമായി വ്യാപകമാകുകയാണ്. ഈ നാട്ടിൽ ലഹരി മാഫിയ ആസൂത്രിതമായി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. നഗരങ്ങളിൽ മാത്രമല്ല, ഉൾനാടൻ ഗ്രാമപ്രദേശങ്ങളി പോലും കഞ്ചാവും അനുബന്ധ ലഹരി വസ്തുക്കളും ഇന്ന് സുലഭമായി ലഭ്യമാണ്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്ദ്ധിക്കുന്നു. നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി, ഇവിടത്തെ സ്വസ്ഥമായ സാമൂഹികാന്തരീക്ഷത്തെ തകര്ത്ത്, സമൂഹത്തിന്റെ അടിത്തറയായ കുടുംബങ്ങളെയും, ഊര്ജജമായ യുവത്വത്തെയും നശിപ്പിക്കുന്ന ഈ സാമൂഹിക വിപത്തിനെതിരേ ജാഗ്രതയോടെ നാം കൈ കോര്ക്കേണ്ടതുണ്ട്. കെസിബിസി ജാഗ്രത കമ്മീഷനും കെസിബിസി ലഹരി വിരുദ്ധ കമ്മീഷനും കേരള കത്തോലിക്കാ യുവജന സംഘടനയും സംയുക്തമായി സംഘടിപ്പിച്ച വെബിനാറില് ലഹരിയുടെ ഇരയാകുന്ന കേരളത്തെക്കുറിച്ചും ലഹരി വ്യാപനത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും മുന് എക്സൈസ് കമ്മീഷണര് ഋഷിരാജ് സിംഗ് ഐപിഎസ് നടത്തിയ മുഖ്യപ്രഭാഷണം
ജാഗ്രത വേണം, വല വിരിക്കുന്ന ലഹരി മാഫിയയ്ക്കെതിരേ
എക്സൈസ് കമ്മീഷണറായി ജോലി ചെയ്യുമ്പോള് ഏകദേശം 1050 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില് നേരിട്ടുപോയി ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരായി ബോധവത്ക്കരണം നടത്താന് എനിക്ക് സാധിച്ചിട്ടുണ്ട്. ആ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഞാന് സംസാരിക്കുന്നത്. സ്കൂളുകളും കോളജുകളും സന്ദര്ശിച്ചപ്പോഴാണ് മനസ്സിലായത് നമ്മള് കരുതുന്നതിലും ഭീകരമാണ് സ്കൂളുകളിലെ ലഹരി ഉപയോഗത്തിന്റെ തീവ്രത. അതിനെ സാധൂകരിക്കുന്ന ചില വസ്തുതകള് പറഞ്ഞ് തുടങ്ങാം:
1. എല്ലാ സ്കൂളുകളിലും അത് എയ്ഡഡ് ആകട്ടെ, അണ് എയിഡഡ് ആകട്ടെ, സര്ക്കാര് സ്കൂള് ആകട്ടെ, ലഹരി ഉപയോഗം വിദ്യാര്ത്ഥികള്ക്കിടയില് ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്.
2. ഈ മൂന്ന് വിഭാഗത്തിലുമുള്ള സ്കൂളുകളെയും കോളേജുകളെയും താരതമ്യം ചെയ്യുമ്പോള് ഏറ്റവും കൂടുതല് ലഹരിയുടെ ഉപയോഗം നടക്കുന്നത് സര്ക്കാര് സ്കൂളുകളിലും ഗവണ്മെന്റ് കോളജുകളിലുമാണ്.
3. എട്ടു വയസ്സിനും 18 വയസ്സിനുമിടയിലുള്ള കുട്ടികളില് 70 ശതമാനം ആണ്കുട്ടികളും 20 ശതമാനം പെണ്കുട്ടികളും ഒരു തവണയെങ്കിലും ലഹരി ഉപയോഗിച്ചിട്ടുള്ളവരാണ്.
4. മെഡിക്കല്, ഡെന്റല്, എന്ജിനിയറിംഗ് തുടങ്ങിയ പ്രൊഫഷണല് കോളേജുകളിലും ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമായി നടക്കുന്നുണ്ട്.
5. ലഹരി മാഫിയ പ്രധാനമായും പെണ്കുട്ടികളെയാണ് കാരിയറായി ഉപയോഗിക്കുന്നത്. ഇതിന് കാരണം
സ്ത്രീകളുടെ ബാഗ് പരിശോധിക്കുന്നത് നമ്മുടെ നാട്ടില് പതിവില്ല. വളരെ അപൂര്വ സാഹചര്യങ്ങളില് മാത്രമേ ഇത് ചെയ്യാറുള്ളൂ. ഇതിനെ ദുരുപയോഗം ചെയ്ത് ലഹരിവസ്തുക്കള് കടത്താന് പെണ്കുട്ടികളെ ഉപയോഗിക്കുന്നു.
6. കുട്ടികള് കൂടുതല് ലഹരി ഉപയോഗിക്കുന്നതായി കണ്ടുവരുന്നത് ക്ലാസ്സ് മുറികളില് ക്ലാസ്സുകള് നടക്കുമ്പോഴാണ്.
7. കൊവിഡ് കാലത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടി. ഓണ്ലൈനായി ഡ്രഗ്സുകള് കിട്ടുന്ന അവസ്ഥയിലേക്ക് ഇപ്പോള് കാര്യങ്ങള് മാറി. മെഡിക്കല് സ്റ്റോറുകളില് നിന്ന് ഓവര്ഡോസ് മരുന്നുകള് ഡോക്ടര്മാരുടെ പ്രിസ്ക്രിപ്ഷനില്ലാതെ വാങ്ങി ഉപയോഗിക്കുന്ന അവസ്ഥയും സാധാരണമാണ്.

നിര്വചനം മാറിയ ലഹരി

ഇന്ന് ലഹരി വസ്തുക്കളുടെ ഡെഫിനിഷന് മാറിയിട്ടുണ്ട്. പണ്ട് കഞ്ചാവ്, ബ്രൗണ് ഷുഗര്, ഒപിയം, ഹെറോയിന് തുടങ്ങിയവയൊക്കെയായിരുന്നു ലഹരിവസ്തുക്കളുടെ ഗണത്തില് പെട്ടിരുന്നത്. പക്ഷെ ഇന്ന് അത് മാറിയിരിക്കുന്നു. അത് മനസ്സിലായത് സ്കൂളുകളില് സന്ദർശനം നടത്തിയതിന് ശേഷമാണ്. കാരണം സാധാരണയായി നമ്മള് ഡ്രഗ്സായി കണക്കാക്കാറുള്ള ബ്രൗണ് ഷുഗര് അടക്കമുള്ളവയ്ക്ക് വലിയ വിലയാണ്. ഇത് ഒരിക്കലും കുട്ടികള്ക്ക് താങ്ങാനാകില്ല. കുട്ടികളുടെ ലഹരി വസ്തുക്കളുടെ ആശ്രയ കേന്ദ്രം സ്കൂളുകള്ക്ക് സമീപമുള്ള കടകളാണ്. സ്കൂളുകളുടെ 100 മീറ്റര് ചുറ്റളവിലുള്ള എല്ലാ കടകളെയും നമ്മള് ശ്രദ്ധിക്കണം. ഇത്തരം ചില കടകളില് കുട്ടികള്ക്ക് വാങ്ങിക്കാനായി വച്ചിരിക്കുന്ന മിഠായികള്, ചെറിയ പലഹാരങ്ങള്, പഴങ്ങള്, കൂള്ഡ്രിങ്സ്, സിപ്പ് അപ്പുകള് ഇവയിലൊക്കെ ബ്രൗണ് ഷുഗറിന്റെ അശം നേരിയ തോതില് ചേര്ത്തിട്ടുണ്ടാകും. ഇത് കൂടെക്കൂടെ വാങ്ങിക്കഴിക്കുമ്പോള് കുട്ടികള് അറിയാതെ തന്നെ അതിന് അഡിക്റ്റായി മാറുകയും പിന്നീട് ഇത് കിട്ടാതെ വരുന്നതോടെ ലഹരി തേടി
ച്ചെല്ലുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.

ഈ ഭീകരാവസ്ഥ മനസ്സിലാക്കി സ്കൂളുകളിലെ പ്രിന്സിപ്പാള്മാര്ക്ക്, സ്കൂളിന് നൂറുമീറ്റര് ചുറ്റളവിലുള്ള എല്ലാ കടകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും കുട്ടികള് കൂടുതലായി കയറുന്ന കടകള് മനസ്സിലാക്കി അവിടെ പരിശോധന നടത്തുകയും വേണമെന്ന് കര്ശന നിര്ദ്ദേശം നല്കിയിരുന്നു. ഇനി കടകളില് പരിശോധ നടത്താന് സാധിക്കുന്നില്ലെങ്കില് ആ വിവരം കൃത്യമായും തൊട്ടടുത്ത പൊലീസ് സ്റ്റേഷനില് അറിയിക്കണം. പക്ഷേ ദുഃഖകരമായ വസ്തുത പ്രിന്സിപ്പള്മാര് ഇതില് തീരെ താല്പ്പര്യം കാണിക്കുന്നില്ല എന്നതാണ്. ഞാന് മൂന്ന് വര്ഷക്കാലം എക്സൈസ് കമ്മീഷണറായി ഇരുന്നിട്ടും എന്നെ ആരും ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ടില്ല.

അതിഥി തൊഴിലാളികളുടെ പങ്ക്

ഇതരസംസ്ഥാന തൊഴിലാളികള് കേരളത്തിലേക്ക് വന്നതോടെയാണ് പാന്പരാഗ്, പാന്മസാല, മുറുക്കാന് തുടങ്ങിയവയുടെ ഉപയോഗം കേരളത്തില് വര്ദ്ധിച്ചത്. ആദ്യമൊക്കെ അന്യസംസ്ഥാനത്തു നിന്നു വരുന്ന തൊഴിലാളികള് ഇവയൊക്കെ സ്വന്തമായി ഉപയോഗിക്കുക മാത്രമാണ് ചെയ്തിരുന്നത്. എന്നാല് കേരളത്തിലെ ഇതിന്റെ ഡിമാന്റ് മനസ്സിലാക്കിയ അതിഥി തൊഴിലാളികള് വ്യാപകമായ തോതില് ഇവ നമ്മുടെ നഗരങ്ങളിലും നാട്ടിന്പുറങ്ങളിലും വില്പ്പന നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവ കുട്ടികള്ക്ക് ലഭിക്കാന് ഒരു ബുദ്ധിമുട്ടുമില്ല. അവരും വാങ്ങി ഉപയോഗിക്കുന്നു. ഒരു തവണ വാങ്ങി ഉപയോഗിച്ചാല് വീണ്ടും വീണ്ടും വാങ്ങി ഉപയോഗിക്കും. കാരണം, ഇവയുടെയൊക്കെ രുചി അങ്ങനെയാണ്. പാന്പരാഗിന്റെ ഉപയോഗം മൂലം ഇന്ത്യയില് ഓരോ വര്ഷവും രണ്ടരലക്ഷത്തോളം മൗത്ത് കാന്സറുകളാണ് റിപ്പോര്ട്ട് ചെയ്യുന്നത്. കേരളത്തില് ഇന്ന് 50 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. മൂന്ന് ലക്ഷം തൊഴിലാളികളാണ് ഓരോ വര്ഷവും കേരളത്തിലേക്ക് വരുന്നത്. നമ്മുടെ എല്ലാ ചുറ്റുപാടിലും ഇന്ന് അവര് ഉണ്ട്. അവരുപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഇന്ന് നമ്മുടെ നഗരങ്ങളിലും സുലഭമാണ്. ഇത് കേരളത്തെ ലഹരിയുടെ കേന്ദ്രമാക്കിമാറ്റുന്ന ഒരു സ്രോതസ്സാണ്.

പല നിറത്തില്, രൂപത്തില്, ഗന്ധത്തില്

തീര്ന്നില്ല, കുട്ടികളെ മയക്കാന് ലഹരിവസ്തുക്കള് ചേര്ത്ത് നിര്മ്മിച്ച പലതരം ഫ്ളേവറുകളിലുള്ള ചോക്ലേറ്റുകളും മിഠായികളും ഇന്ന് ലഭ്യമാണ്. പെണ്കുട്ടികള് ഉപയോഗിക്കുന്ന ലിപ്സ്റ്റിക്ക്, നെയില് പോളിഷ് ഇവയിലെല്ലാം ലഹരി വസ്തുക്കളുടെ അംശങ്ങള് ചേര്ത്ത് ലഭ്യമാണ്. ഇവയൊക്കെ കുട്ടികള് ആദ്യം ഉപയോഗിക്കുന്നത് അറിയാതെ ആയിരിക്കും. പക്ഷെ പിന്നീട് സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞാലും കുട്ടികള്ക്ക് ഇവ ഉപയോഗിക്കാതിരിക്കാന് സാധിക്കില്ല. കാരണം അപ്പോഴേക്കും അവര് അതിന് അടിമകളായി കഴിഞ്ഞിട്ടുണ്ടാകും.

നമുക്ക് പെട്ടെന്ന് കൂടുതല് കാര്യങ്ങള് ചെയ്യാന് സാധിച്ചില്ലെങ്കിലും അധ്യാപകര്ക്കും രക്ഷിതാക്കള്ക്കും അടിയന്തിരമായി ചെയ്യാന് പറ്റുന്ന ഒരു കാര്യം, ഇത്തരം കടകള് ഉണ്ടെങ്കില് അവ കണ്ടെത്തുക എന്നതാണ്. മറ്റൊന്ന്, ലഹരി വസ്തുക്കള് ഇന്ന് മിഠായിക്കടകളില് നിന്ന് മാത്രമല്ല കിട്ടുന്നത്; തുണിക്കടയിലും പലചരക്ക് കടയിലും കമ്പ്യൂട്ടര് സെന്ററുകളില് പോലും ഇവ ലഭ്യമാണ്. അതുകൊണ്ട് നമ്മള് ജാഗ്രത പാലിച്ചേ മതിയാകൂ. അത്ര വലിയ വലവിരിച്ചാണ് ലഹരി മാഫിയകള് നിലയുറപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് കുട്ടികള് കൂടുതലായി കയറുന്ന കടകള്, കാണുന്ന ആളുകള്, വാങ്ങിക്കുന്ന സാധനങ്ങള് തുടങ്ങിയവയൊക്കെ കണ്ടെത്താനും പരിശോധനകള് നടത്താനും അധ്യാപകരും മാതാപിതാക്കളും തയ്യാറാകണം.

എന്തുകൊണ്ട് കുട്ടികള് കഴിക്കുന്നു?

എന്തുകൊണ്ട് കുട്ടികള് ഇവ കഴിക്കുന്നു എന്നു ചോദിച്ചാല്, ഒന്ന് ആകാംക്ഷയാണ്. എല്ലാവരും കഴിക്കുന്നു അതുകൊണ്ട് ഞാനും ഒന്ന് കഴിച്ചുനോക്കാം എന്നുള്ള കൗതുകത്തില് കഴിക്കുന്നവരുണ്ട്. രണ്ടാമതായി,
നോ പറയാനുള്ള മടികൊണ്ട് കഴിക്കുന്നവരുണ്ട്. ഇത് ചിലപ്പോള് സീനിയര് വിദ്യാര്ത്ഥികളെ ഭയന്നാകാം; അല്ലെങ്കില് സുഹൃത്തുക്കളുടെ നിര്ബന്ധത്തിന് വഴങ്ങിയാകാം. മൂന്നാമതായി മാനസിക പിരിമുറുക്കം, ഭയം, സ്ട്രെസ്സ് ഇവയൊക്കെ കൊണ്ടാകാം.
ആദ്യം പറഞ്ഞ രണ്ടു കാരണങ്ങളല്ലാതെ മൂന്നാമത്തെ കാര്യത്തിലേക്ക് വരുമ്പോള്, ഇത്തരം പിരിമുറുക്കത്തിലേക്ക് കുട്ടികളെ നയിക്കുന്നതില് വലിയൊരു പങ്ക് അധ്യാപകര്ക്കും മാതാപിതാക്കള്ക്കുമുണ്ട്. ഉയര്ന്ന ഗ്രേഡിനായി അല്ലെങ്കില് മാര്ക്കിനായി കുട്ടികളെ നിര്ബന്ധിച്ച് അവരെ ഭയത്തിലേക്കും മാനസിക പിരിമുറുക്കത്തിലേക്കും തള്ളിവിടുമ്പോള് അവര് ആശ്വാസം കണ്ടെത്തുന്നത് ലഹരിയിലായിരിക്കും. നല്ലപോലെ പഠിക്കണമെന്ന് കുട്ടികളോട് പറയാന് മാതാപിതാക്കള്ക്കും അധ്യാപകര്ക്കും അവകാശമുണ്ട്. പക്ഷെ നൂറില് നൂറും കിട്ടണമെന്ന് വാശിപിടിക്കരുത്. കുട്ടികളുടെ കഴിവനുസരിച്ച് അവരെ പഠിക്കാന് അനുവദിക്കണം.
കഴിഞ്ഞ ഒരു തലമുറയ്ക്ക് ഈ പ്രശ്നമില്ലായിരുന്നു. അത് കഞ്ചാവ് ഇവിടെ ഇല്ലാത്തതുകൊണ്ടല്ല. കഞ്ചാവ് കഴിഞ്ഞ അമ്പതു വര്ഷമായി നമ്മുടെ നാട്ടില് സുലഭമാണ്. പക്ഷെ അതുപയോഗിക്കേണ്ട അത്ര മാനസിക പിരിമുറുക്കത്തിലേക്ക് ആരും ആരെയും തള്ളിവിട്ടിരുന്നില്ല. വീടുകളില് അന്ന് മാര്ക്കിനുവേണ്ടിയുള്ള കോലാഹലങ്ങള് ഇല്ലായിരുന്നു.
ഇന്ന് സംഭവിക്കുന്നത് എന്താണ്? അധ്യാപകരുടെയും മാതാപിതാക്കളുടെയും മാര്ക്കിനുവേണ്ടിയുള്ള സമ്മര്ദ്ദം മൂന്ന് കാര്യങ്ങള്ക്ക് വഴിയൊരുക്കുന്നു. ഒന്ന്, വീട്ടില് നിന്നുള്ള കുട്ടികളുടെ ഒളിച്ചോട്ടം. രണ്ട്, കുട്ടികളുടെ ആത്മഹത്യ. മൂന്ന,് കുട്ടികള് ലഹരിക്ക് അടിമകളാകുന്നു. അതുകൊണ്ട് ദയവു ചെയ്ത് കുട്ടികളെ അവരായി ജീവിക്കാന് അനുവദിക്കുക.
വേണ്ടത് കൂട്ടുത്തരവാദിത്വം

പൊലീസും എക്സൈസും മാത്രം വിചാരിച്ചാല് ലഹരിയെ നമ്മുടെ സമൂഹത്തില് നിന്ന് ഇല്ലാതാക്കാന് കഴിയില്ല. മൂന്ന് കൂട്ടര് ഒന്നിച്ച് പരിശ്രമിക്കണം, മാതാപിതാക്കള്, അധ്യാപകര്, കുട്ടികള്. ഈ മൂന്ന് വിഭാഗങ്ങളും ഒന്നിച്ചു പരിശ്രമിച്ചുകൊണ്ടേയിരിക്കണം. ജയിലില് ജയില്പുള്ളികള്ക്ക് മതിലിന്റെ പുറത്തു നിന്ന് ആളുകള് സാധനങ്ങള് എറിഞ്ഞുകൊടുക്കാറുണ്ട്. അതു തന്നെയാണ് സ്കൂളുകളിലും നടക്കുന്നത്. പുറത്ത് നിന്ന് ആളുകള് മതിലിനകത്തേക്ക് ലഹരി വസ്തുക്കള് എറിഞ്ഞു കൊടുക്കും. അത് അധ്യാപകര് തിരിച്ചറിയണം, അതിനെ പ്രതിരോധിക്കണം. ഇത് കണ്ടെത്തി തടയാന് എസ്പിസി കേഡറ്റുകളെയും സ്കൗട്ട് ആന്റ് ഗൈഡ് വിദ്യാര്ത്ഥികളെയുമൊക്കെ ഉപയോഗിക്കണം. ആക്ടീവ് ലഹരി വിരുദ്ധ ക്ലബ്ബുകള് രൂപീകരിക്കണം. നമ്മുടെ ചില സര്ക്കാര് സ്കൂളുകളില് മതിലുകളേയില്ല. ആര്ക്കും എപ്പോള് വേണമെങ്കിലും അവിടെ വരാം, പോകാം. ഇത് മാറണം, എല്ലാ സ്കൂളുകളിലും സുരക്ഷിതമായ മതിലുകള് വേണം. സ്കൂള് കോംപൗണ്ടില് ശക്തമായ സെക്യൂരിറ്റി സംവിധാനങ്ങള് വേണം. എല്ലാ സ്കൂളുകളുടെയും മെയിന് ഗേറ്റില് ഒരു സെക്യൂരിറ്റിയെ നിയമിക്കേണ്ട കാലം കഴിഞ്ഞു.

ഈ ലക്ഷണങ്ങള്ശ്രദ്ധിക്കുക:

കുട്ടികള് ലഹരി വസ്തുക്കളെ കൂട്ടുപിടിച്ച് തുടങ്ങിയിട്ടുണ്ടെങ്കില് അധ്യാപകര്ക്കും മാതാപിതാക്കള്ക്കും അത് എളുപ്പത്തില് മനസ്സിലാക്കാവുന്നതേയുള്ളൂ. ലഹരി ഉപയോഗിച്ചു തുടങ്ങുന്നതോടെ കുട്ടികളുടെ സ്വഭാവത്തില് പ്രകടമായ മാറ്റങ്ങള് വന്നു തുടങ്ങും. സാധാരണയായി കാണാറുള്ളത് ഇവയൊക്കെയാണ്:
* സ്വഭാവത്തില് പെട്ടെന്നുള്ള മാറ്റം
* ശാരീരിക ക്ഷീണം
* അധ്യാപകരോട് മോശമായി പെരുമാറുക
* ഇടയ്ക്കിടയ്ക്ക് ടോയ്ലറ്റില് പോയി ഇരിക്കുക
* ഒറ്റയ്ക്കിരിക്കുക
* മാതാപിതാക്കളില് നിന്ന് ഒഴിഞ്ഞുമാറി നടക്കുക
* മുറിയില് അടച്ചിരിക്കുക
* സഹോദരങ്ങളോട് അടുത്ത് ഇടപഴകാതിരിക്കുക
* എപ്പോഴും എന്തെങ്കിലും വായിലിട്ട് നടക്കുക
ഇവയിലേതെങ്കിലുമൊക്കെ ലക്ഷണങ്ങള് നിങ്ങളുടെ കുട്ടികളില് കണ്ടാല് കണ്ണടയ്ക്കരുത്. ടീാലവേശിഴ ംലിേ ംൃീിഴ ീാലെംവലൃല എന്ന കാര്യത്തില് പിന്നെ സംശയം വേണ്ട. അതുകൊണ്ട് ഇങ്ങനെ കണ്ടാല് അവരെ കൂടുതല് നിരീക്ഷിക്കണം, അവരുടെ കാവല്ക്കാരാകണം. കൃത്യമായ സമയത്ത് ഇടപെട്ടാല് അവരെ നമുക്ക് രക്ഷിച്ചെടുക്കാവുന്നതേയുള്ളു.

മാതാപിതാക്കള് മടി കാണിക്കരുത്

എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടികള് ലഹരി വസ്തുക്കള് ഉപയോഗിക്കുന്നത് ശ്രദ്ധയില് പെട്ടാല് നിര്ബന്ധമായും അവരെ ചോദ്യംചെയ്യണം, തിരുത്തണം. അതിനു പകരം മൗനം പാലിച്ചിട്ട് പിന്നീട് മാറിയിരുന്ന് കരഞ്ഞതുകൊണ്ട് കാര്യമില്ല. ആദ്യം അവര്ക്ക് താക്കീത് നല്കുക. മാറുന്നില്ലെങ്കില് കൗണ്സിലിങ്ങിന് കൊണ്ടു പോകുക. എന്നിട്ടും മാറ്റമില്ലെങ്കില് ചികിത്സിക്കുക. ഭയപ്പെട്ട് മിണ്ടാതിരിക്കരുത്. അങ്ങനെ ചെയ്താല് അത് അവര്ക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള താത്പര്യം വര്ദ്ധിപ്പിക്കും.അമ്മമാര് പലരും കുട്ടികളോടുള്ള വാത്സല്യത്തിന്റെ പുറത്ത് ഇത് കണ്ടില്ലന്നു നടിക്കും. അത് വലിയ ആപത്തിലേക്കാണ് വഴിതെളിക്കുക.എല്ലാ ദിവസവും മാതാപിതാക്കള് നിര്ബന്ധമായും 10 മിനിട്ടെങ്കിലും കുട്ടികളോട് സംസാരിക്കണം. അവരുടെ ഡ്രസ്സ്, സ്കൂള് ബാഗ്, ലഞ്ച് ബോക്സ് ഇവ നിര്ബന്ധമായും പരിശോധിക്കണം. കാരണം, അങ്ങനെയൊരു അടിമത്തത്തിലേക്ക് നിങ്ങളുടെ കുട്ടി വഴിമാറിയിട്ടുണ്ടെങ്കില് അതിന്റെ ലക്ഷണങ്ങള് അവരില് നിന്ന് ലഭിക്കും
വീണ്ടും പറയട്ടെ, ഇവിടെ വേണ്ടത് ഒരു കൂട്ടായ പരിശ്രമമാണ്. തങ്ങളുടെ സഹോദരന്റെ കാവല്ക്കാരനായി മാറാനുള്ള ഉത്തരവാദിത്വം എല്ലാവര്ക്കുമുണ്ട്.

- കെസിബിസി ജാഗ്രത ന്യൂസ് ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്
You, Boby