badge

Friday, December 4, 2020

ക്രൈസ്തവർ മുസ്ലിം വിരോധികൾ എന്ന പ്രചരണത്തിലെ വസ്തുതകൾ | Shekinah Television


സമീപ കാലത്തു കേരളത്തിലെ ക്രൈസ്തവർ ഇസ്ലാം വിരുദ്ധർ ആയി മാറിക്കൊണ്ടിരിക്കുന്നു എന്ന തരത്തിൽ ടെലിവിഷനിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന ചർച്ചകളിലെ നിജസ്ഥിതി എന്താണെന്നു മലയാളത്തിലെ വിശ്വാസ യോഗ്യമായ പ്രമുഖ വാർത്ത ചാനൽ ഷെകൈന ടീവി വെളിപ്പെടുത്തുന്നു. 

ക്രൈസ്തവർ എക്കാലവും ആരോടും വിദ്വേഷമോ വെറുപ്പോ പകയോ പ്രകടിപ്പിക്കാത്ത മത സമൂഹമാണ്. കാരണം എല്ലാവരെയും സ്നേഹിക്കണം എന്ന അവരുടെ ദൈവത്തിന്റെ കല്പന തന്നെ. എന്നാൽ ചില മുസ്ലിം സംഘടനകളുടെ അടുത്തകാലത്തെ തീവ്രമായ വർഗീയതയും മറ്റു  മതസ്ഥരോട് കാണിക്കുന്ന വിദ്വേഷവും കേരളത്തിലെ ക്രൈസ്തവരിലും ആശങ്ക ഉളവാക്കുന്നുണ്ട് എന്നുള്ള കാര്യം എല്ലാവരും മനസിലാക്കി തുടങ്ങിയിരിക്കുന്നു.  

കേരളത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലും ക്രൈസ്തവർ ഇങ്ങനെയുള്ള തീവ്രവാദവും വർഗീയതയും പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ പാർട്ടികളെയും അവഗണിക്കാൻ തീരുമാനിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു വസ്തുതതന്നെയാണെന്നു കരുതാതെ വയ്യ.

എന്നാൽ ക്രൈസ്തവർ മുസ്ലിം വിരുദ്ധർ അല്ല പക്ഷെ തീവ്രവാദ വിരുദ്ധർ ആണെന്ന് പലരും അഭിപ്രായപ്പെടുന്നു. ക്രൈസ്തവർക്ക് നേരെയോ മറ്റു മതങ്ങളിൽപെട്ടവർക്കു നേരെയോ നടത്തപെടുന്ന ഒരു അക്രമത്തെയും ക്രൈസ്തവർ അംഗീകരിക്കുകയോ അനുകൂലിക്കുകയോ ചെയ്യില്ല. മുസ്ലിം സമുതായത്തിലെ സാധാരണക്കാരായ ആൾക്കാർ മിക്കവരും മറ്റു മതസ്ഥരുമായി സൗഹാർദ്ദപരമായ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നുള്ളതാണ് യാഥാർഥ്യം!  

എന്നാൽ ലോകത്തു നടമാടുന്ന അന്യായമായ മുസ്ലിം അധിനിവേശവും ജിഹാദി ആക്രമങ്ങളും കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളും അടുത്തകാലത്തായി ന്യായീകരിച്ചു പ്രസ്താവനകൾ ഇറക്കിയത് വഴി അങ്ങനെയുള്ളവരുടെ കപട മതേതരത്വം വെളിപ്പെട്ടു. 

തുർക്കിയിലെ മുസ്ലിം ഭരണകൂടം ലോക പ്രശസ്ത 'ഹാഗിയ സോഫിയ' ക്രൈസ്തവ ദേവാലയം മോസ്‌ക് ആക്കി മാറ്റിയപ്പോൾ ലോകത്തെ പല മുസ്ലിം പുരോഹിതർ ഉൾപ്പെടെയുള്ള പ്രമുഖർ പലരും അതിനെ എതിർത്തപ്പോൾ കേരളത്തിലെ ഒരൊറ്റ മുസ്ലിം 'മതേതര' നേതാവ് പോലും അതിനെതിരെ ഒരു വാക്ക് പോലും ശബ്ദിച്ചില്ല എന്ന് മാത്രമല്ല, അതിനെ അനുകൂലിക്കുകയും ചെയ്തു.  

അങ്ങനെയുള്ള തീവ്രവാത വികാരമുള്ള മുസ്ലംകളുടെ കാര്യത്തിൽ ജാഗ്രതയോടിരിക്കാൻ ക്രൈസ്തവ വിശ്വാസികൾ പലരും സ്വമേധയാ തീരുമാനിച്ചുകൊണ്ടിരിക്കുന്നു എന്നാണ് മനസിലാകുന്നത്!

No comments:

Post a Comment

Please feel free to add your comments, opinions or doubts. Do not spam. Do not use vulgar and abusive language. Thanks