കഴിഞ്ഞ കുറെ മാസങ്ങളായിട്ട് കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ തന്നെയും വളരെ കോളിളക്കം സൃഷ്ട്ടിച്ച സ്വർണ കള്ള കടത്തു അന്വേഷണങ്ങൾ പെട്ടെന്ന് എല്ലാവരെയും വിഡ്ഢികളാക്കിക്കൊണ്ടു മന്ദഗതിയിലേക്കു നീങ്ങിയപ്പോൾ സാധാരണ ആലോചനയുള്ള എല്ലാവരും എന്തുപറ്റി എന്ന് ആച്ചര്യപ്പെട്ടുകാണും. എന്നാൽ പലരും അടക്കം പറഞ്ഞിരുന്നതുപോലെ സംഭവിച്ചിരിക്കുന്നതായി ക്രൈം മാസികയുടെ പത്രാധിപർ ടി പി നന്ദകുമാർ തന്റെ വിഡീയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു!
കേരളത്തിൽ പല ഉന്നതരും ഉൾപ്പെട്ട കള്ളക്കടത്തു കേസുകളും പിണറായി വിജയൻ പ്രതിയായ ലാവ്‌ലിൻ കേസും തത്കാലം മരവിപ്പിച്ചതിന്റെ പ്രതിഫലമായി, വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ കുറഞ്ഞത് ഇരുപത്തഞ്ചു സീറ്റുകളിലെങ്കിലും ബി ജെ പി യുടെ എൻ ഡി എ -യെ വിജയിപ്പിക്കാൻ സി പി എം ന്റെ പിണറായി വിജയനോട് ബിജെപി നേതൃത്വം (കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ) ആവശ്യപ്പെട്ടതായി നന്ദകുമാർ ആരോപിക്കുന്നു.
കോൺഗ്രസ് മുക്ത ഇന്ത്യ ലക്ഷ്യംവെച്ചു ഭരിക്കുന്ന ബിജെപി, ഓരോ സംസ്ഥാനങ്ങളിലും മറ്റുള്ള പാർട്ടികളെ സഹായിച്ചു കോൺഗ്രസിനെ പരാജയപ്പെടുത്തുന്ന തന്ത്രം പയറ്റിക്കൊണ്ടു വരുന്നു. കേരളത്തിൽ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയ സാധ്യത മനസിലാക്കിയായ ബിജെപി, എൽ ഡി എഫിനോട് രഹസ്യ ധാരണ നടത്തുന്നതായി ആക്ഷേപം നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. യുഡിഫ് ജയിക്കാൻ സാധയതയുള്ള മണ്ഡലങ്ങളിൽ ബിജെപി-സിപിഎം ധാരണ പ്രകാരം അവർ തങ്ങളിൽ ഒരു പാർട്ടിക്ക് വോട്ടു മറിക്കുന്നു. കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കഴിഞ്ഞാൽ പിന്നെ ഇങ്ങനെയുള്ള കമ്മ്യൂണിസ്റ്റു പോലുള്ള ചെറു പാർട്ടികളെ അവർക്കു നിഷ്പ്രയാസം തകർക്കാൻ സാധിക്കും എന്നവർ വിശ്വസിക്കുന്നു.
ക്രൈം മാഗസിന്റെ ചീഫ് എഡിറ്റർ ആയ ടി പി നന്ദകുമാർ ഒരു കാര്യം ആരോപിക്കുമ്പോൾ അതിനു തക്കതായ ശക്തമായ തെളിവുകൾ അടങ്ങുന്ന രേഖകൾ കരുതാറുള്ളതുകൊണ്ടു അഴിമതിക്കാർ എത്രതന്നെ ഉന്നതരായിരുന്നാലും അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ മുൻപിൽ തല കുനിച്ചു കണ്ടില്ലെന്നു നടിക്കാറാണ് പതിവ്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പോലും അദ്ദേഹം വിമർശിച്ചിട്ടു നാളിതുവരെ ഒരു നടപടിയും അദ്ദേഹത്തിനെതിരെ ആരും എടുക്കാൻ മുതിർന്നതായി അറിവില്ല! അങ്ങനെ ടി പി നന്ദകുമാർ എന്ന പത്രപ്രവർത്തകൻ അഴിമതിക്കും അക്രമത്തിനുമെതിരായി നടത്തുന്ന തന്റെ പോരാട്ടം ജനങ്ങളുടെ ആദരവും, വിശ്വസ്തതയും പിന്തുണയും നേടി സധൈര്യം മുന്നേറുന്നു!
If this is true, how low has politics fallen!
ReplyDelete