കേരളാ നിയമ സഭ തെരെഞ്ഞെടുപ്പ് 2021-ൽ മത്സരിക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കുന്നതിൽ കോൺഗ്രസ് പാർട്ടിയിൽ ഇത്രയേറെ കാലതാമസം വരുവാനുള്ള ഒരു കാരണം ഇപ്പോൾ ബി ജെ പി യുടെ കൈവശം ഉള്ള 'നേമം' നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ചു ജയിക്കാൻ സാധ്യതയും സന്നദ്ധതയും ഉള്ള ഒരു നേതാവിന് വേണ്ടിയുള്ള തെരച്ചിൽ കാരണമായിരുന്നു.
കഴിഞ്ഞ ഇലക്ഷനിൽ ശക്തമായ ത്രികോണ മത്സരം നടന്ന നേമത്തു ബി ജെ പി ജയിക്കുക വഴി സംസ്ഥാനത്തു ആദ്യമായി ആ പാർട്ടി അക്കൗണ്ട് തുറക്കാൻ ഇടയായി. ഇക്കുറി ഇലക്ഷനിൽ അവിടെ നിന്ന് ജയിക്കാൻ വേണ്ടി കേരളത്തിലെ പൊതു സമ്മതരായ മുതിര്ന്ന നേതാക്കൾ എന്ന് കരുതപ്പെടുന്ന മുല്ലപ്പള്ളി രാമചന്ദ്രനോ ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കണം എന്ന് കോൺഗ്രസ് ഹൈ കമാൻഡ് നിർബന്ധം പിടിക്കുകയുണ്ടായി.
എന്നാൽ തിരുവനന്തപുരം ജില്ലയിലുള്ള നേമത്തുപോയി ഇപ്പോഴത്തെ സാഹചര്യത്തിൽ മത്സരിച്ചു ജയിക്കുക എന്നത് ഒരു അസാധ്യമായ കാര്യമാണെന്ന് അറിയാവുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ തന്നെ തെരെഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് പറഞ്ഞു തടി തപ്പി. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും ജയിക്കാനും, യു ഡി എഫിന് ഭരിക്കാൻ ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ മുഖ്യ മന്ത്രിയാകാനും ഉള്ള ആഗ്രഹത്തെ ഉള്ളിൽ കൊണ്ട് നടക്കുന്ന നേതാക്കൻ മാരായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വളരെ വിധക്തമായി നാടകങ്ങൾ കളിച്ചു ഹൈ കമ്മന്റിന്റെ നിർദേശത്തിൽ നിന്ന് രക്ഷപെട്ടത് എല്ലാവരും കണ്ടതാണ്.
രമേശ് ചെന്നിത്തല തന്റെ മണ്ഡലമായ 'ഹരിപ്പാട്' തനിക്കു അമ്മയെപ്പോലാണെന്നും അതുകൊണ്ടു അവിടെനിന്നു മാറിയുള്ള ഒരു മത്സരം ചിന്തിക്കാൻ പോലും ആകില്ലെന്നും പറഞ്ഞു ഒഴിഞ്ഞു.
എന്നാൽ കൗശലക്കാരൻ എന്നറിയപ്പെടുന്ന ഉമ്മൻ ചാണ്ടി വേറൊരു നാടകം വളരെ മനോഹരമായി ആസൂത്രണം ചെയ്യിച്ചു. ഇന്നലെ താൻ ഡൽഹിയിൽ നിന്ന് മടങ്ങി വരുമ്പോൾ തന്റെ നാട്ടുകാരായ കുറെ ആൾക്കാരെ സംഘടിപ്പിച്ചു, തങ്ങളുടെ നേതാവായ ഉമ്മൻ ചാണ്ടി യാതൊരു കാരണവശാലും തങ്ങളുടെ മണ്ഡലം വിട്ടു പോകുവാൻ തങ്ങൾ അനുവദിക്കില്ല എന്ന് മുദ്രാവാക്യം വിളിച്ചു അദ്ദേഹത്തെ ഉപരോധിച്ചു. ജനങ്ങളുടെ 'വികാര പ്രകടനം' കണ്ട നേതാവ് താൻ തന്റെ സ്ഥിര മണ്ഡലമായ പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു!
അങ്ങനെ 'നേമ'ത്തു മത്സരിക്കണമെന്ന കോൺഗ്രസ്സ് നേത്യത്വത്തിന്റെ ആഗ്രഹം സഫലമാക്കാൻ ധൈര്യം കാണിച്ച നേതാവ് ആരായാലും അദ്ദേഹമാണ് കോൺഗ്രസ്സിലെ ശക്തനായ നേതാവെന്നുള്ള കാര്യത്തിൽ കോൺഗ്രസ്സ് കാരുടെയിടയിൽ അഭിപ്രായം മേറുന്നു. നേമത്തു മത്സരിച്ചു ജയിക്കുന്ന (മണ്ഡലം തിരിച്ചു പിടിക്കുന്ന) നേതാവ് (അത് കെ മുരളീധരനോ ശശി തരൂരോ) ആരായിരുന്നാലും ആ നേതാവാണ് കേരളത്തിന്റെ അടുത്ത മുഖ്യ മന്ത്രിയാകാൻ യു ഡി എഫിൽ യോഗ്യൻ എന്ന് പൊതുജനം അഭിപ്രായപ്പെടുന്നു.
Hence this was a short test by the Congress High Command to identify the most popular and daring Congress Leader in Kerala who agreed to contest in Nemam Assembly constituency! And no doubt such a leader (whether it is K Muraleedharan or Shashi Tharoor) must be made the next Chief Minister of Kerala.
Wow It's really Nice Content
ReplyDeleteYour articles are always so thoughtful.
It always tells me about new things.
Thanks a lot.
Check the link given below
b.tech college in Munger
Munger best B.tech College
top b.tech college in Munger