കേരളത്തിലെ പാലാ കത്തോലിക്കാ രൂപതയുടെ മെത്രാൻ അഭി ജോസഫ് കല്ലറങ്ങാട്ട് പിതാവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഒരു സർക്കുലർ ഇവിടുത്ത എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാൽ ചില ദുഷ്ടമാധ്യമങ്ങളും അവയുടെ പ്രവർത്തകരും ഈ സർക്കുലറിന്റെ പശ്ചാത്തലത്തിൽ ഏതാനും സഭാവിരോധികളെ വിളിച്ചുവരുത്തി അന്തിചർച്ചകൾ സംഘടിപ്പിക്കുന്നത് കണ്ടപ്പോൾ കേരളത്തിലെ ദൃശ്യ മാധ്യമങ്ങൾ എത്രമാത്രം അധഃപതിച്ചു പോയെന്നും അവയുടെ പിന്നിൽ പ്രവർത്തിക്കുന്നത് ക്രൈസ്തവ വിരുദ്ധ ശക്തികളെന്നും ഒരിക്കൽ കൂടി വെളിപ്പെട്ടു.
പാലാ കത്തോലിക്കാ രൂപതാ മെത്രാൻ തന്റെ അജപാലനത്തിൽപെട്ട മക്കൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കും ഒരു പരിധിവരെ സഹായങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഒരു സർക്കുലർ ഓഗസ്റ്റ് 1 - നു രൂപതയിലെ എല്ലാ പള്ളികളിലും വായിക്കാൻ തയാറാക്കിയത്. ഈ അറിവിപ്പു പ്രകാരം തന്റെ രൂപതയുടെ കീഴിൽ അഞ്ചോ അതിൽ കൂടുതലോ മക്കൾ ഉള്ള അർഹിക്കുന്ന കുടുംബങ്ങൾക്ക് പ്രതിമാസം ഒരു നിശ്ചിത തുക ധനസഹായമായി നൽകുന്നതോടൊപ്പം അങ്ങനത്തെ കുട്ടികൾക്ക് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗജന്യ വിദ്യാഭ്യാസവും ആശുപത്രികളിൽ ചികിത്സയും നൽകുമെന്നും പ്രതിപാദിക്കുകയുണ്ടായി.
ഒരു കുടുംബത്തിലെ കാരണവരായ പിതാവ് തന്റെ കുടുംബത്തിലെ പിന്നോക്കം നിൽക്കുന്ന അർഹരായ മക്കൾക്ക് ചില പ്രത്യേക പരിഗണനകൾ കൊടുക്കാറുള്ളതുപോലെ തന്റെ അജപാലനമേഖലയിൽ മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന ഏതാനും ആൾക്കാർക്ക് ചില പ്രത്യേക അനുകൂലങ്ങൾ പ്രഖ്യാപിച്ചത് സാമാന്യ ബോധമുള്ള എല്ലാ വിഭാഗം ആൾക്കാരും പ്രകീർത്തിച്ചപ്പോൾ, കുൽസിതബുദ്ധികളായ ഏതാനും വാർത്താ ചാനലുകാരും ചില യൂട്യൂബ് ചാനലുകാരും ഇതിനെ വിമർശിച്ചതുമൂലം പൊതു ജനങ്ങളുടെ ക്രോധത്തിനു അവർ പാത്രമാകാൻ കാരണമായി.
അങ്ങനെയുള്ള ഒരു യുവാവിന്റെ മറുപടിയാണ് മുകളിൽ കൊടുത്തിരിക്കുന്ന യൂട്യൂബ് വിഡിയോയിൽ ഉള്ളത്. അടിയിൽ കൊടുത്തിരിക്കുന്ന വീഡിയോ, Bro ആന്റണി മുക്കാട് എന്ന കർത്തൃ ശ്രുശൂഷകൻ ഏഷ്യാനെറ്റ് ടീവി അവതാരകൻ വിനു വി ജോണിന് ഉള്ള ഒരു ശാന്തമായ സന്ദേശമാണ്.
മാധ്യമ വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ സത്യവും ധർമവും മുറുകെ പിടിക്കാൻ കഴിവുള്ളവരാകണം. മറ്റുള്ളവരുടെ പ്രലോഭനങ്ങൾക്കും പ്രീതിക്കും വഴങ്ങി വാർത്തകളെ വളച്ചൊടിച്ചു അവരുടെ ഇഷ്ടത്തിനൊത്തു നൽകുന്നത് തീർത്തും നീചവും അപലനീയവുമാണ്! അങ്ങനെയുള്ള മാധ്യമങ്ങളെയാണ് പൊതുജനങ്ങൾ 'മാമാ മാധയമങ്ങൾ' (pimp medias) എന്ന് വിശേഷിപ്പിക്കാറുള്ളത്!
No comments:
Post a Comment
Please feel free to add your comments, opinions or doubts. Do not spam. Do not use vulgar and abusive language. Thanks