badge

Wednesday, April 20, 2022

Kalliyath TMT Steel Bars Executive Director Humayoon Kalliyath is 'behind bars'!

കേരളത്തിൽ മോഹൻലാൽ പോലുള്ള മുൻനിര അഭിനേതാക്കളെകൊണ്ട് പരസ്യങ്ങൾ നൽകി, നിർമാണ മേഖലയിലെ ഉപയോഗത്തിന് ഏറ്റവും മികച്ച ഇരുമ്പു ബാറുകളാണെന്നു പൊതുജനങ്ങളെ ധരിപ്പിച്ചു ആ മറവിൽ വമ്പിച്ച സാമ്പത്തിക തട്ടിപ്പു നടത്തിപ്പോന്നിരുന്ന കള്ളിയത്ത് കൈരളി TMT Steel Bars എന്ന കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്തിനെ ഡയറക്ടറേറ് ജനറൽ ഓഫ് ജി സ് ടി ഇന്റലിജൻസ് (DG-GSTI) അറസ്റ്റു ചെയ്തു തടവിലാക്കി.   

നൂറോളം വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന കള്ളിയത് സ്റ്റീൽ കമ്പനി കേരളത്തിലെ തന്നെ ആദ്യത്തേതാണെന്നാണ് അവർ അവകാശപ്പെടുന്നത്. ചലച്ചിത്ര താരം മോഹൻലാൽ പരസ്യം ചെയ്യുന്ന കൈരളി TMT സ്റ്റീൽ bars ഏറ്റവും നല്ല steel bars ആണെന്നാണ് കമ്പനിയുടെ അവകാശ വാദം.    

കള്ളിയത് കൈരളി സ്റ്റീൽ ബാർസ് എന്ന കമ്പനി നാളുകളായി GST നികുതി വെട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽ പെട്ട G.S.T Intelligence അധികാരികൾ കഴിഞ്ഞ ഒന്നര വർഷങ്ങളായി ഇവരെ സസൂഷ്മം നിരീക്ഷിച്ചതിനു ശേഷമാണു എക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂണിനെ ഇന്നലെ തിരുവനന്തപുരത്തു അറസ്റ്റു ചെയ്തതെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ വാർത്ത കേരളത്തിലെ എല്ലാ വാർത്താ മാധ്യമങ്ങൾക്കും അധികാരികൾ  നൽകിയെങ്കിലും ഇത് ജനങ്ങളെ അറിയിക്കുന്നതിൽ എല്ലാ മാധ്യമങ്ങളും മടി കാണിച്ചത് ബോധപൂർവമാണെന്നും ഇത് അവരുടെ പരസ്യപണം കൈപറ്റിയതിന്റെ നന്ദി സൂചകമാണെന്നും പൊതുജനം കരുതുന്നു!

അങ്ങനെ കേരളത്തിലെ എല്ലാ പത്രങ്ങളും ടി വി ചാനലുകളും പേരിനും പ്രശസ്തിക്കും വേണ്ടി പരസ്പരം മത്സരിക്കുമെങ്കിലും പണത്തിന്റെ മുൻപിൽ ഓച്ഛാനിച്ചു നിന്ന് ഏകപക്ഷീയമായ നിലപാടുകൾ എടുക്കുന്ന കാര്യത്തിൽ ഒരേ മനസ്കരാണെന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു! 

മലയാളത്തിലെ പ്രമുഖ വാർത്ത മാധ്യമങ്ങളിലൊന്നെന്ന് കരുതപ്പെടുന്ന ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് പോലും ഇതിനെക്കുറിച്ചു കൊടുത്ത വാർത്ത ഭയം മൂലമോ സമ്മർദ്ദം മൂലമോ പാരിദോഷികത്തിനു വഴങ്ങിയോ ഉടൻ തന്നെ നീക്കം ചെയ്തപ്പോൾ ഈ വാർത്ത ആദ്യമായി നേരോട് നിർഭയം പ്രസിദ്ധീകരിച്ച ഷാജൻ സ്‌കറിയയുടെ മറുനാടൻ മലയാളിയെ അഭിന്ദിക്കുന്ന കേരള ജനതയോടൊപ്പം സസന്തോഷം ചേരുന്നു! 

1 comment:

  1. The title is funny. 'steel bars manufacturer goes behind bars'!

    ReplyDelete

Please feel free to add your comments, opinions or doubts. Do not spam. Do not use vulgar and abusive language. Thanks