badge

Friday, August 26, 2022

Kreupasanam Director Rev Fr Joseph lambasts Pinarayi Government


തീര ദേശ ജനതയുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിലെ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരത്തെ മൽസ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരത്തെ ആക്ഷേപിച്ചു സമരം ചെയ്യുന്നവരെ തള്ളിപ്പറയുന്ന കേരളാ മുഖ്യമന്ത്രിക്ക് ശക്തമായ ഭാഷയിൽ താക്കീതു നൽകി പറഞ്ഞ പ്രസംഗ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.   

കേരളാ ഭരണകൂടം തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നു ആവശ്യപ്പെടുന്ന ബഹുമാനപ്പെട്ട കുപാസനം അച്ഛൻ തന്റെ പ്രസംഗത്തിൽ, തീരദേശത്തു നടത്തിവരുന്ന നിർമാണപ്രവർത്തികൾ നിറുത്തിവെച്ചാൽ സർക്കാരിനും അദാനിക്കും നഷ്ടപ്പെടുന്നത് കേവലം കുറെ പണം മാത്രമാണെന്നിരിക്കെ പദ്ധതി തുടർന്നുകൊണ്ട് പോയാൽ തീരദേശ ജനതയ്ക്ക് നഷ്ടപ്പെടുന്നത്  അവരുടെ ജീവനുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കേന്ദ്ര സംസ്ഥാന സർക്കാരുകളും ഭരണ കൂടങ്ങളും മനുഷ്യത്വ രഹിതമായി കാട്ടികൂട്ടുന്ന ജനദ്രോഹ നടപടികളിൽ പരിഹാരം കണ്ടെത്താൻ ജോസഫ് അച്ഛൻ പരിശുദ്ധ കൃപാസനം അമ്മയോട് ഉടമ്പടി പ്രാർത്ഥന ചെയ്യുന്നതായും അറിയിച്ചു!

No comments:

Post a Comment

Please feel free to add your comments, opinions or doubts. Do not spam. Do not use vulgar and abusive language. Thanks