കേരളത്തിൽ കഴിഞ്ഞയിടെ ഒരു കാട്ടു മൃഗം (ആന) ചത്തപ്പോൾ അതിനേച്ചൊലി കേരളത്തിലെയും ഭാരതത്തിലെയും അനേകം രാഷ്ട്രീയക്കാരും, സിനിമാക്കാരും, കളിക്കാരും, മാധ്യമങ്ങളും, വ്യാപാര പ്രമുഖനായ രത്തൻ ടാറ്റ പോലും രംഗത്ത് വന്നു. ആ സംഭവത്തിൽ അനേകർ ഞടുക്കം പ്രകടിപ്പിച്ചു. കരഞ്ഞു. പ്രതിഷേധിച്ചു. എന്നാൽ കുടുംബവും കുട്ടികളും ഉള്ള ഒരു പാവം കർഷകൻ, കാടിനെ പരിപാലിക്കാൻ ജനങ്ങൾ ശമ്പളം കൊടുത്തു നിറുത്തിയിരിക്കുന്ന കുറെ ഉദ്യോഗസ്ഥരാൽ മൃഗീയമായി കൊല്ലപ്പെട്ടിട്ടും, ഈ പറഞ്ഞവരെ ഒന്നും കാണാൻ ഇല്ല..!
മാത്രവുമല്ല, നിക്ഷ്പക്ഷമായ ഒരു അന്വേഷണം നടത്തി, കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു നീതി നടപ്പിലാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ കാരണം പോലീസ് മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതായി വ്യാപകമായ പരാതികളും ആക്ഷേപങ്ങളും ഉയർന്നുകൊണ്ടിരിക്കുന്നു!
പത്തനംതിട്ട ജില്ലാ ഭരണ നേതൃത്വവും പോലീസ് നേതൃത്വവും കഴിവുറ്റതും ജനങ്ങളുടെ ഇടയിൽ മതിപ്പുള്ളതും ആയിട്ടും ഈ സംഭവത്തിൽ അവർക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കാത്തതു സർക്കാരിന്റെയോ ഉന്നത അധികാരികളുടെയോ സമ്മർദ്ദം മൂലമാകാമെന്നു പൊതുജനം അഭിപ്രായപ്പെടുന്നു.
ഈ കാലഘട്ടത്തിൽ മനുഷ്യ ജീവനേക്കാൾ വില മൃഗങ്ങളുടെ ജീവനുകൾക്കു കല്പിക്കുന്നതിലെ വിരോധാഭാസം മലയാളത്തിലെ വിശ്വാസയോഗ്യമായ ടെലിവിഷൻ വാർത്താ ചാനൽ എന്ന് വിശേഷിപ്പിക്കാവുന്ന ഷെകൈന (Shekinah Television) ചാനൽ ഒരു തുറന്ന ചർച്ച (online debate) അവതരിപ്പിക്കുകയുണ്ടായി.
പ്രമുഖ രാഷ്ട്രീയ നേതാവും പൂഞ്ഞാർ MLA യുമായ പി സി ജോർജ്, LDF സർക്കാർ ചീഫ് വിപ് കെ രാജൻ MLA, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ എന്നിവർ പങ്കെടുത്ത ചർച്ചയുടെ വീഡിയോ ഇവിടെ കാണുക. നിങ്ങളുടെ അഭിപ്രായങ്ങളും കമന്റ്കളും ചുവടെ കൊടുക്കുക.