badge
Showing posts with label Alleppy Medical college false forensic report. Show all posts
Showing posts with label Alleppy Medical college false forensic report. Show all posts

Saturday, January 2, 2021

അഭയ കേസിലെ ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ട് അശാസ്ത്രീയം: Dr Krishnan Balendran


നിരപരാധികൾ കുരിശിലേറ്റപ്പെടുമ്പോൾ ദൈവം പല രീതിയിലാണ് രംഗപ്രവേശനം ചെയ്യുന്നത്. ഇത്തവണയണയുന്നത് ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ Dr Krishnan Balendran എന്ന യുക്തിവാദിയുടെ രൂപത്തിലാണെന്നു തോന്നിപ്പോകുന്നു. സി. സെഫിയുടെ കന്യാത്വപരിശോധന നടന്നത് ആലപ്പുഴ മെഡിക്കൽ കോളേജിലാണെന്നോർക്കണം.
ഇനി, ഈ ഫോറൻസിക് സർജൻ പറഞ്ഞത് ശരിയാണെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ കൊടുംനുണയുടെ ചുരുളുകളാണ് ഇവിടെ അഴിയാൻ പോകുന്നത്. അദ്ദേഹം പറഞ്ഞത് ശരിയാണെങ്കിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ അവരുടെ കന്യാചർമം പരിശോധന നടത്തിയ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ "വിദഗ്ദ്ധ" ടീമിലെ ഇരു 'വിദഗ്ധ'കളെയും വിദഗ്ധമായി ചോദ്യംചെയ്താൽ ഒരുപക്ഷേ കേരളം ഞെട്ടുന്ന പല സത്യങ്ങളും പുറത്തു വന്നേക്കാം. നിരപരാധികളുടെ അഭിമാനം തിരികെ ലഭിക്കും. എന്തിനാണ് ആർക്കുവേണ്ടിയാണ് ഇവർ ഇതെല്ലാം കാട്ടിക്കൂട്ടിയത് എന്ന് പൊതുസമൂഹം അറിയുക തന്നെ വേണം. (ഒരാൾ മാരകമായ രോഗത്തിന് ചികിത്സയിലാണെന്നാണ് അറിവ്). കേസ് ഹൈക്കോടതിയിലേക്ക് നീളുമ്പോൾ ഇത് സംഭവിക്കും എന്ന് കരുതാം...
Dr. Krishnan Balendran Face Book-ൽ കുറിക്കുന്നു:


"തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ (സി.സെഫി ) ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine നേ ആയിരുന്നു. ഒരു forensic examination ലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു..!

ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു "വിദഗ്ദ്ധ" ടീമായിരുന്നു അവരെ പരിശോധിച്ചിരൂന്നത്.
പരിശോധനയിൽ അവരുടെ കന്യാചര്മ്മം (hymen) കേടുപാടൊന്നും കൂടാതെ അക്ഷതമായ (intact) നിലയിൽ കണ്ടിരുന്നു. ഒരു normal intact hymen കാണുമ്പോള് അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired hymen-hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു!
ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്."
അറിയാത്തതിനെക്കുറിച്ച് വലിയ വായിലെ വിളിച്ചുപറയുന്ന 'വിദഗ്ധർ'!
--
തുടർന്ന് അദ്ദേഹം പറയുന്ന വാക്കുകൾ അക്ഷരാർത്ഥത്തിൽ ഒരു വലിയ ഞെട്ടലോടെ കണ്ണുതുറപ്പിക്കുന്ന താണ് അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന ആ നിരീക്ഷണങ്ങൾ കണ്ണുമിഴിച്ചു തന്നെ നാം ശ്രദ്ധിക്കണം:
"MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ hymenoplasty എന്ന ശസ്ത്രക്രിയയേ പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം."
തീർന്നില്ല,
"നിയമത്തില് ഒരു expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തില് അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill and experience). ഒരു hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരെയും കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേര്ക്ക് പക്ഷെ ഒരു intact hymen കണ്ടപ്പോ അത് hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു. "
ഹെമനോപ്ലാസ്റ്റി ചെയ്തതാര്?
-
ഇനി,
"ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം.
നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ച്ത് എന്റെ വിഷയമായ Forensic Medicine നേ ആയിരുന്നു.
ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായം (Opinion) നേ ഒരു fact ആയി പൊതു മണ്ഡലത്തില് ഇട്ട് അവരേ ഒരു immoral slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു...!

ഈ കോടതി വിധി വരുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ഈ നാട്ടിലെ ജനങ്ങൾ ഈ കാര്യങ്ങൾ ഒക്കെ എന്നേ ഉറപ്പിച്ച് കഴിഞ്ഞിരുന്നു.
അതല്ലേ സത്യം?
പറയൂ…. "
ഈ 'വിദഗ്ധ'കൾ ചോദ്യം ചെയ്യപ്പെടേണ്ട വരല്ലേ?
-
മേൽപ്പറഞ്ഞവ സത്യമെങ്കിൽ, ഈ വിദഗ്ധകൾ മൊഴിഞ്ഞിരിക്കുന്നത് പെരുംനുണകളല്ലേ? ആർക്കാണ് അവർ നാവ് വാടകയ്ക്ക് കൊടുത്തത്? അവരെക്കൊണ്ടത് പറയിപ്പിക്കാൻ ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതിക്ക് കടമയില്ലേ?
തുടർന്ന് അദ്ദേഹം അപേക്ഷിക്കുന്ന ഒരു എക്സർസൈസുണ്ട് അത് ചെയ്യാൻ നിങ്ങൾ ധൈര്യം കാണിച്ചാൽ സി.സെഫിയെ പരിഹസിച്ചവരുടെ കണ്ണു നിറയുന്നത് ഒളിപ്പിക്കാനായേക്കാം, പക്ഷേ ഉള്ളം പുകയുന്നതോ?
അദ്ദേഹം ചെയ്യാൻ അപേക്ഷിക്കുന്ന അഭ്യാസം ഇതാണ്:
"ഞാനൊരു കാര്യം മനുഷ്യരോട് ആവശ്യപ്പെടുന്നു. സന്നദ്ധമാണെങ്കിൽ ഒന്ന് ശ്രമിച്ച് നോക്കൂ… തയ്യാറെങ്കിൽ മാത്രം.
..
ഒരു നിമിഷത്തേക്ക്…
വെറും ഒരു fleeting moment ലേക്ക്…
നിങ്ങളെന്ന മനുഷ്യന് ഒന്ന് സങ്കൽപ്പിച്ച് നോക്കാൻ കഴിയുമോ… just ഒരു നിമിഷത്തേക്ക് മാത്രം.
സിസ്റ്റർ സെഫി ഒരു നിരപരാധിയാണെന്ന്…?
Take your time.
Imagine she is innocent.
പറ്റിയോ?
പറ്റിയെങ്കിൽ മാത്രം…
ഇനി ഒരു നിമിഷത്തേക്ക് കൂടി.
ഒന്ന് കൂടി…
ഒരു കാര്യം കൂടി ഒന്ന് സങ്കൽപ്പിക്കു…
✳️ നമ്മൾ എന്താണ് അവരോട് ചെയതത്?
❇️കഴിഞ്ഞ പന്ത്രണ്ട് വർഷമായി
അവർ എങ്ങനെ ജീവിതം കഴിച്ച് കൂട്ടി ?✳️അവർ എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്യാത്തത് ?
ഒരു യുക്തിവാദിയുടെ ആത്മീയ കണ്ടെത്തൽ
-
തുടർന്ന് ഈ യുക്തിവാദി ഡോക്ടർ നടത്തുന്ന ആത്മീയ കണ്ടെത്തൽ നമ്മുടെ കണ്ണുകളെ നനയിക്കുക തന്നെ ചെയ്യും😰
അദ്ദേഹം കുറിക്കുന്നു:
" സിസ്റ്റർ സെഫിയുടെ ഒരുമാതിരി എല്ലാ video footagesലും കാണുന്ന ഒരു ഇമേജ് ഉണ്ട്.
അവരുടെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒരു holy crossൽ എപ്പോഴും അവര് മുത്തം വെച്ച് കൊണ്ടേയിരിക്കും.
ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ച് ആ brutal examination ന് അവർ വിധേയയായി കിടന്നിരുന്നപ്പോഴും അവർ ആ കുരിശ്ശിൽ അമർത്തി മുത്തം വച്ചാണ് കിടന്നിരുന്നതെന്ന് ഞാൻ കേട്ടറിഞ്ഞിട്ടണ്ട്.
ആ മുത്തത്തിൽ അമർന്നിരിക്കുന്നത് അവരുടെ ജീവിതം മാത്രമല്ല.
അവരുടെ വിശ്വാസം കൂടിയാണ്.
ക്രിസ്തുമതവിശ്വാസത്തിൽ ഏറ്റവും വല്യ പാപമെന്ന ആത്മഹത്യയിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് അവരുടെ അടിയുറച്ച ദൈവവിശ്വാസമാണ്. "ഒരു നല്ല വർഷം കടന്ന് വരട്ടെ….എല്ലാവർക്കും നല്ലത് വരട്ടെ." എന്നാശംസിച്ചുകൊണ്ട് അദ്ദേഹം നിർത്തുമ്പോൾ വായനക്കാരനെ ഉള്ളിലൊരു നേടുന്ന ശ്വാസം തിങ്ങിവിങ്ങി പുറത്തു അടക്കാനാകാതെ ബുദ്ധിമുട്ട് ഒരു അനുഭവം!
സിസ്റ്റർ സോണിയ പറഞ്ഞത്
--
അദ്ദേഹം അവസാനിപ്പിക്കുന്നിടത്താണ് Soniya Kuruvila Mathirappallil തുടങ്ങുന്നതെന്നു തോന്നിപ്പോകും. ഉറച്ച ബോധ്യങ്ങൾ അന്തസ്സോടെ വിളിച്ചുപറയുന്ന നട്ടെല്ലുള്ള ഒരു കന്യാസ്ത്രീയാണവർ.
കൊടിയ പരിഹാസമേൽക്കുന്ന നിരപരാധിയായ ഒരു സന്യാസിനിയെക്കുറിച്ച് മറ്റൊരു സന്യസ്തയായ സ്ത്രീ തന്നെ സംസാരിക്കുമ്പോൾ അതിനു സാംഗത്യമേറും. അവർ പറയുന്നതിങ്ങനെ:
"ലോകചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ, തൻ്റെ നിരപരാധിത്വം തെളിയിക്കാനായി വൈദ്യശാസ്ത്രത്തിൽ വിശ്വസിച്ചുകൊണ്ട് കന്യാത്വ പരിശോധനയ്ക്ക് വിധേയമാകുന്നത്... അതും ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന ഒരു സമൂഹത്തിൻ്റെ മുമ്പിൽ... ദൈവത്തിൽ വിശ്വസിക്കുന്നതുപോലെ തന്നെ അവർ വൈദ്യശാസ്ത്രത്തെയും ഡോക്ടർമാരെയും വിശ്വസിച്ചു... "
തുടർന്ന് സിസ്റ്റർ പറയുന്നത് മനസ്സിലാക്കാൻ സാമാന്യ ബോധം മാത്രം പോരെ? എന്നിട്ടും എന്തേ മറുനാടൻ ഉൾപ്പെടെയുള്ളവർക്ക് അത് മനസ്സിലാകാത്തത്?
"ഏതെങ്കിലും ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്ന ഒരു സാഹചര്യം എന്നെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു സ്ത്രീയും ഒരിക്കലും ചങ്കുറപ്പോടെ കന്യാത്വ പരിശോധന നടത്താൻ മുന്നോട്ടു വരില്ല എന്ന് ഞാൻ നൂറ് ശതമാനം ഉറപ്പിച്ചു പറയുന്നു."
പ്രധാനപ്പെട്ട ചില വിദഗ്ധ നിരീക്ഷണങ്ങൾ
-
താഴെപ്പറയുന്ന വരികളാണ് ആണ് സിസ്റ്റർ സോണിയയുടെ വാക്കുകൾക്ക് ആധികാരികത പകരുന്നത്:
"ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോട് പല സംശയങ്ങളും ചോദിച്ചറിഞ്ഞു. അങ്ങനെ ഈ ദിവസങ്ങളിൽ ഞാൻ വ്യക്തിപരമായി ചിലരോട് സംസാരിക്കുകയായിരുന്നു... അവരിൽ ഗൈനക്കോളജിസ്റ്റ്, ഡോക്ടർമാർ, സർജൻമാർ, അഡ്വക്കേറ്റ്സ്, മെഡിസിൻ പഠിപ്പിക്കുന്ന പ്രൊഫസർമാർ... അങ്ങനെ പലരുമുണ്ടായിരുന്നു. കുറ്റാരോപിതയായ സന്യാസിനിയുടെ കന്യാത്വ പരിശോധന നടന്ന അതേ ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധനായ ഒരു ഡോക്ടർ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് "

ഇതു നിങ്ങൾ വായിക്കുമ്പോൾ പ്രിയ സുഹൃത്തേ. നിങ്ങൾ ഒരു മനുഷ്യനാണെങ്കിൽ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകുന്ന വികാരങ്ങൾ നിങ്ങൾ തന്നെ അനുഭവിച്ചറിയുക:
"സിസ്റ്റർ നിങ്ങൾ എന്നെ വിശ്വസിക്കണം. സിസ്റ്റർ സെഫി ഒരു കന്യകയാണ്. അവരെ ചതിച്ചത് 2 ലേഡി ഡോക്ടർമാരാണ്. ക്രിസ്തു ഒരു ദിവസമേ പീഡകൾ സഹിച്ചുള്ളൂ. പക്ഷേ സിസ്റ്റർ സെഫി കഴിഞ്ഞ 12 വർഷമായി സമൂഹത്തിനു മുൻപിൽ തുണിയുരിഞ്ഞു നിർത്തപ്പെട്ടിരിക്കുകയാണ്. അവരുടെ സഹനം ഭയാനകമാണ്..."
നിരീശ്വരവാദിയായ ആ ഡോക്ടറുടെ വാക്കുകൾ സോണിയ എന്ന സന്യാസിയെ മാത്രമല്ല ഇത് വായിക്കുന്ന ഓരോരുത്തരെയും വല്ലാതെ നൊമ്പരപ്പെടുത്തുക തന്നെ ചെയ്യും....
സിസ്റ്റർ തുടരുന്നു:
"സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന് എനിക്കറിയില്ല. .. .. ഇവിടെ കുറ്റാരോപിതർക്ക് എതിരായ തെളിവുകൾ എന്ന് ചൂണ്ടി കാണിച്ചിരിക്കുന്നവ എത്രമാത്രം വിശ്വാസയോഗ്യമാണെന്നതും അതിന്റെ ശാസ്ത്രീയതയും വലിയൊരു ചോദ്യ ചിഹ്നമാണ്. "
സിസ്റ്ററ്റിൻ്റെതന്നെ വാക്കുകൾ കടമെടുത്തു കൊണ്ട് നിർത്തുകയാണ്:
''ഇന്നും യഥാർത്ഥ പ്രതികൾ മറഞ്ഞിരിക്കുകയാണോ?തീർച്ചയായും യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണം. അതു എത്ര വലിയ ഉന്നതർ ആയാലും ശിക്ഷിക്കപ്പെടണം."
ഒരു കാര്യം കൂടി, ഇത്രയും പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സിസ്റ്റർ സെഫിയുടെ കന്യാചർമ്മാവസ്ഥയെക്കുറിച്ച് 'വിദഗ്ധാ'ഭിപ്രായം മൊഴിഞ്ഞ രണ്ട് ലേഡി ഡോക്ടേഴ്സും വീണ്ടും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? അവർ അതിനു പറ്റിയ അവസ്ഥയിലല്ലെങ്കിൽ പോലും ആ മൊഴികളുടെ സത്യാവസ്ഥ അനാവരണം ചെയ്യപ്പെടേണ്ടതല്ലേ? ഇത് വിശ്വസനീയമാകുന്നതെങ്ങനെ? കേസു ഹൈക്കോടതിയിലേക്ക് നീളുമ്പോൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു,സത്യം തെളിയുക തന്നെ വേണം; തെളിഞ്ഞേ പറ്റൂ.
- സൈ
(Fr. Simon Varghese)

Please take some time to follow the views of these popular persons also.