കേരളത്തിലെ തീഷ്ണവതികളായ കത്തോലിക്കാ ക്രൈസ്തവ വിശ്വാസ പോരാളികളിൽ (apologists) പ്രമുഖനും, സമകാലിക സംഭവങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്താൻ തക്ക വിവേകമുള്ളവനും, തൻ്റെ സംസാരത്തിലും വാക്കുകളിലും തികഞ്ഞ പ്രതിപക്ഷ ബഹുമാനവും മിതത്വവും പാലിക്കുന്നവനുമായ എം എം ജെറാൾഡ് തൻ്റെ യൂട്യൂബ് ചാനൽ വഴി കേരളത്തിലെ തൃക്കാക്കരയുള്ള നിഷ്പക്ഷമതികളായ വോട്ടർമാരോടും CASA എന്ന ക്രൈസ്തവ സംഘടനയോടും നൽകുന്ന അടിയന്തിര സന്ദേശമാണ് മുകളിലുള്ള വിഡിയോയിൽ ഉള്ളത്.
കേരളത്തിലെ ഇടതുപക്ഷ സർക്കാർ, മുൻ പൂഞ്ഞാർ MLA യും സർക്കാർ ചീഫ് whip പദവിയും വഹിച്ചിരുന്ന പ്രമുഖ രാഷ്ട്രീയ നേതാവായ പി സി ജോർജിന് കഴിഞ്ഞ ദിവസം പക്ഷപാതപരമായ രീതിയിൽ നൽകിയ തടവ് ശിക്ഷയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ ക്രൈസ്തവ വിശ്വാസികളും അത്യാവശ്യം സ്വീകരിക്കേണ്ടുന്ന നിലപാടിനെപ്പറ്റിയാണ് അദ്ദേഹം പ്രദിപാദിക്കുന്നതു!
മത വിദ്വേഷ പ്രസംഗം നടത്തി എന്ന കാരണം പറഞ്ഞു പി സി ജോർജിനെതിരേ പിണറായി വിജയന്റെ സർക്കാർ പോലീസിനെക്കൊണ്ട് കേസ് രജിസ്റ്റർ ചെയ്യിക്കുകയും അറസ്റ്റു ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തു. എന്നാൽ അതിലും മാരകമായ രീതിയിൽ മുസ്ലിം ഉസ്താദുമാർ ക്രൈസ്തവ ഹൈന്ദവ മതങ്ങളെയും ആരാധനാ മൂർത്തികളെയും നിന്ദിക്കുകയും വിഷം ചീറ്റുകയും ചെയ്തിട്ട് നാളിതുവരെ ഒരു നടപടിയും എടുക്കാത്തത് സർക്കാരിന്റെ ഇരട്ട നീതിയാണെന്നു ക്രൈസ്തവ സഭകളും ഹിന്ദു സംഘടനകളും ചൂണ്ടി കാട്ടുന്നു.
ഈ സാഹചര്യത്തിൽ കേരളത്തിൽ വോട്ടിനുവേണ്ടി ഇസ്ലാമിസ്റ്റുകളെ അഴിഞ്ഞാടാൻ അഴിച്ചു വിട്ടിരിക്കുന്ന, അഴിമതിയിൽ മുങ്ങിക്കിടക്കുന്ന, ജനദ്രോഹ നടപടികൾ ദാർഷ്ട്യത്തോടെ ചെയ്യുന്ന, ഒരു പ്രസ്ഥാനവും നന്നായി നടത്തിക്കൊണ്ടുപോകാൻ കഴിവില്ലാത്ത, പൊതു ഖജനാവ് ധൂർത്തു അടിക്കുന്ന, നാടിനെ നശിപ്പിച്ചു മുടിപ്പിച്ച.... ഇടതു സർക്കാരിനും ഇസ്ലാമിസ്റ്റുകളുടെ അക്രമങ്ങളെ തള്ളിപ്പറയാൻ ഭയപ്പെടുന്ന വലതു മുന്നണിക്കും ശരിയായ ഒരു സന്ദേശം കൊടുക്കാനായി തൃക്കാക്കര തെരെഞ്ഞെടുപ്പിൽ സമാധാന പ്രീയരായ എല്ലാ മതേതര വിശ്വാസികളും പ്രത്യേകിച്ച് ക്രൈസ്തവരും ഒറ്റക്കെട്ടായി ബി ജെ പി ക്കു വോട്ടുചെയ്യണമെന്നു അഭ്യർത്ഥിച്ചുകൊള്ളുന്നു!