കേരളത്തിലെ രണ്ടു സഹോദര ക്രൈസ്തവ വിശ്വാസ സമൂഹങ്ങളായ (പള്ളികളായ) ഓർത്തഡോക്‌സും യാക്കോബായും പള്ളി സ്വത്തുക്കളെ ചൊല്ലിയുള്ള തർക്കം കുറെകാലങ്ങളായി ആ രണ്ടു സഭാ സമൂഹങ്ങളിലും നിലനിൽക്കുന്നു. അവസാനമായി സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ എണ്ണത്തിൽ കൂടുതലുള്ള യാക്കോബായ വിശ്വാസികൾ ആരാധിച്ചുപോരുന്ന ചില പ്രധാനപ്പെട്ട പള്ളികൾ ജനസംഖ്യയിൽ വളരെ കുറവുള്ള ഓർത്തഡോക്സ് സമൂഹത്തിനു ഉടമസ്ഥാവകാശമായി ലഭിക്കുവാനിടയായി.
വിശ്വാസകാര്യങ്ങളിൽ ആരു പറഞ്ഞാലും മാനിക്കില്ലെന്നും പ്രാണംതന്നെ പോയാലും വിശ്വാസത്തിനുവേണ്ടിയും ആരാധനാലയങ്ങൾക്ക് വേണ്ടിയും നിലനിൽക്കുമെന്നും ഉള്ള വിശ്വാസികളുടെ വികാരനിർഭരമായ പ്രതിജ്ഞയും പ്രതിഷേധവും ദൈവ വിശ്വാസമുള്ള മുഴുവൻ സമൂഹത്തിനും വിഷമമുണ്ടാക്കുന്നതാണ്.
ഈ അവസരത്തിൽ കേരളത്തിലെ നിയമ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ ടി തോമസ് മുന്നോട്ടു വെച്ചിരിക്കുന്ന പുതിയ നിർദ്ദേശം എല്ലാ മതവിശ്വാസികളും വളരെ സന്തോഷത്തോടു സ്വാഗതം ചെയ്യുന്നു.
വിവാദ പരമായ പള്ളികളിൽ 18 വയസിനുമേൽ പ്രായമുള്ള എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടു നേരിട്ടുള്ള ഒരു ഹിതപരിശോധന (Referendum) നടത്തി വിശ്വാസികളുടെ താല്പര്യം അറിഞ്ഞു, അങ്ങനെയുള്ള പള്ളികളിൽ ഉള്ള വിശ്വാസികളുടെ എണ്ണത്തിൽ ഉള്ള മേൽകൈ നോക്കി ആ പള്ളികൾ അവർക്കായി വിട്ടുനൽകുക.
ഈ നിർദ്ദേശം പ്രാവർത്തികമാക്കുന്നതായിരിക്കും വളരെ ഉചിതം എന്ന് സമാധാന കാംഷികളായ എല്ലാവരും അഭിപ്രായപ്പെടുന്നു.
സുപ്രീം കോടതിയുടെ വിധിയിൽ നിലനിൽക്കുന്ന പാളിച്ചകൾ നിയമ നിർമാണം ചെയ്തു ബന്ധപ്പെട്ട സർക്കാരുകൾ പരിഹരിക്കണമെന്നും അദ്ദേഹത്തിന്റെ നിർദേശത്തതിൽ പറയുന്നു.