2009 ൽ വിശ്വ ഹിന്ദു പരിഷത് ആഗോള ജനറൽ സെക്രട്ടറി ആയിരുന്ന പ്രവീൺ തൊഗാഡിയ ത്യശൂരിൽ തുടക്കം കുറിച്ച 'ഹിന്ദു മഹാ സമ്മേളങ്ങൾ' പലതും കേരളത്തിൽ നടന്നിട്ടുണ്ട്. ആ സമ്മേളനങ്ങൾ ഇവിടെയുള്ള ഹിന്ദു മതസ്ഥരെ എല്ലാവരെയും ഏകോപിപ്പിച്ചു തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾ നേടിയെടുക്കാനായി തീവ്ര ഹിന്ദുത്വ നിലപാടുകാരായ ചില നേതാക്കൾ നടത്തുന്ന സമ്മേളങ്ങളായി മാത്രം കരുതി മറ്റുള്ള ആരും തന്നെ (എല്ലാ ഹിന്ദു മതസ്ഥരാർ പോലും) അത് അത്ര കാര്യമായി എടുത്തില്ല.
എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് തിരുവനന്തപുരത്തു സംഘടിപ്പിക്കപ്പെട്ട '2022 ഹിന്ദു മഹാ സമ്മേളനം' വലിയ ജന ശ്രദ്ധ പിടിച്ചുപറ്റുകയും ലോകം മുഴുവൻ ഒരു ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുകയുമാണ്.
കേരളത്തിൽ അടുത്ത കുറെ കാലങ്ങളായി ഒരു വിഭാഗം തീവ്ര ഇസ്ലാമിസ്റ്റുകൾ ആസൂത്രിതമായി നടപ്പിലാക്കുന്ന അവരുടെ ചില ജിഹാദ് പ്രവർത്തനങ്ങൾ കാരണം അമുസ്ലിംകളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും നിരവധി സാമൂഹ്യ പ്രശ്നങ്ങളിലും പീഡനങ്ങളിലും അകപ്പെട്ടു കൊണ്ടിരിക്കുന്നു. കേവല ന്യൂനപക്ഷമായ SDPI പോപ്പുലർ ഫ്രണ്ട് തുടങ്ങിയ ഏതാനും ഇസ്ലാമിസ്റുകളാണ് കൂടുതലായും ഈ സാമൂഹ്യ പ്രശനങ്ങൾക്കു പിന്നിലെന്ന് കരുത്തപ്പെടുന്നെങ്കിലും മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടികളോ സമസ്ത പോലുള്ള മുസ്ലിം സംഘടനകളോ ഇതുവരെ തീവ്രവാദത്തെ അപലപിച്ചു കണ്ടില്ല എന്ന് മാത്രമല്ല, അവരെ വാക്കാലും പ്രവർത്തിയിലും സംരക്ഷിക്കുന്നത് കാണുമ്പോൾ ഇസ്ലാം മത വിശ്വാസികൾ എല്ലാവരിലും തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ഇവിടെ അവരുടെ മതപ്രകാരമുള്ള ഭരണം വരണമെന്ന് ആഗ്രഹിക്കുന്നതായി പൊതുജനം മനസിലാക്കുന്നു.
ഈ സാഹചര്യത്തിൽ മുസ്ലിം തീവ്രവാദികളാൽ പൊറുതിമുട്ടിക്കഴിയുന്ന ക്രൈസ്തവരിൽ ഒരുഭാഗവും, ഭാരതത്തിൽ ജനാധിപത്യം സുസ്ഥാപിതമാകണമെന്ന ലക്ഷ്യത്തിൽ RSS പോലുള്ള ഹൈന്ദവ സംഘടനകളോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി കാണുന്നു. അതിന്റെ ഭാഗമായി ഇത്തവണത്തെ 'ഹിന്ദു മഹാ സമ്മേളനത്തിൽ' ക്രൈസ്തവ സംഘടനയായ CASA യും അനേക ക്രൈസ്തവ വിശ്വാസികളും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു പങ്കെടുക്കുകയും പ്രസംഗിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഈ സാഹചര്യങ്ങൾ വീക്ഷിച്ച മുൻ MLA യും former സർക്കാർ ചീഫ്
വിപ്പുമായ പി സി ജോർജ് അധിക ആവേശം കൊണ്ട് മുസ്ലിം സമുതായത്താൽ നടത്തപ്പെടുന്ന വിവിധതരം വിത്വംസക പ്രവർത്തികളെ വെളിച്ചത്തു കൊണ്ടുവരുകയും നിശിതമായി വിമർശിക്കുകയും ചെയ്തു. ഈ പ്രസംഗത്തിൽ ക്ഷുപിതരായ മുസ്ലിംകളും ഇടതു വലതു നേതാക്കളും അദ്ദേഹത്തിനെതിരെ ആക്രമണത്തിനായി ഒന്നിക്കുമ്പോൾ കേരളത്തിലെ ബിജെപി യും RSS ഉം ചില ക്രൈസ്തവ സംഘടനകളും പ്രതിരോധം സൃഷ്ഠിക്കുന്നതായി കാണുന്നു.
പി സി ജോർജിന്റെ വാക്കുകൾ അല്പം മയമില്ലാത്തവയായിരുന്നെങ്കിലും അത് ഇന്ന് കേരള സമൂഹത്തിൽ നടക്കുന്ന പച്ചയായ യാഥാർഥ്യങ്ങളാണെന്നു തുറന്നു സമ്മതിച്ചു അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടു അനേകർ രംഗത്ത് വന്നിട്ടുണ്ട്. പി സി ജോർജിനെ അഭിനന്ദിച്ചു വാനോളം പുകഴ്ത്തുന്ന പ്രഖ്യാത ഹൈന്ദവ നേതാവും പ്രാസംഗികനും മുൻ സീനിയർ സയന്റിസ്റ്റുമായ Dr N ഗോപാലകൃഷ്ണന്റെ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്ന വിഡിയോയിൽ!