കേരളത്തിലെ അഴിമതിക്കാർക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ സാബു എം ജേക്കബ് മനോരമ നടത്തുന്ന 2021 വാർത്താതാരത്തെ തെരഞ്ഞെടുക്കുന്ന അഭിപ്രായ സർവ്വേയിൽ അവസാന പട്ടികയിലേക്ക് ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
മനോരമ നേരത്തെ പുറത്തുവിട്ട പ്രഥമ പട്ടികയിൽ 10 പേരായിരുന്നു ഉണ്ടായിരുന്നത്. അതിൽനിന്നു ജനങ്ങൾ വോട്ടു ചെയ്തു നാലുപേരെ തെരെഞ്ഞെടുത്തു.അങ്ങനെ ആദ്യ പട്ടികയിൽനിന്ന് ആറുപേർ പുറത്താക്കപ്പെട്ടു.
ഇനിയും ഉള്ള മത്സരാർത്ഥികളിൽ (finalists) ഉള്ള നാലുപേരുടെ പേര് വിവരങ്ങൾ ഇങ്ങനെ:
* ഹരിത (മുസ്ലിം ലീഗിലെ മഹിളാ വിഭാഗം) മുൻ നേതാക്കൾ.
* സാബു എം ജേക്കബ് (ട്വന്റി 20 പാർട്ടിയുടെ കൺവീനറും പ്രമുഖ മനുഷ്യ സ്നേഹിയും)
* വി ശിവൻകുട്ടി (കേരളാ വിദ്യാഭ്യാസ മന്ത്രി)
* കെ സുധാകരൻ (കേരളാ പ്രദേശ് കോൺഗ്രസ് പ്രസിഡണ്ട്)
ഈ നാലുപേരിൽ തന്റെ വ്യക്തവും ശക്തവുമായ നിലപാടുകൾ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ അതിശക്തരായ ഇടതു സർക്കാരിലെ നേതാക്കളെയും പ്രതിപക്ഷമായ കോൺഗ്രസ് നേതാക്കളെയും വെല്ലുവിളിച്ച അഴിമതി വിരുദ്ധനും നാടിനോടും ജനങ്ങളോടും പ്രതിബദ്ധതയും ആർജവവും ദീർഘവീക്ഷണവും ഉള്ള സാബു എം ജേക്കബിനെ വളരെ വലിയ വോട്ടുവിഹിതം നൽകി 2021 - ലെ വാർത്താതാരമായി തെരെഞ്ഞെടുത്തു, അങ്ങനെ ഇവിടെ ദുർഭരണം നടത്തുന്ന എല്ലാവർക്കും ഒരു മുന്നറിയിപ്പ് കൊടുക്കുവാനും ജാതി മത രാഷ്ട്രീയ ഭേതമില്ലാത് നമ്മുടെ നാടിന്റെ വികസനവും തലമുറയുടെ നല്ല ഭാവിയും സ്വപ്നം കാണുന്ന നല്ലവരായ എല്ലാവരും ഒന്നിക്കണമെന്ന് എല്ലാ മനുഷ്യരും ആഹ്വാനം ചെയ്യുന്നു.
To Vote Online, Please open the official Manorama Newsmaker Website and Click:
https://www.manoramanews.com/newsmaker