badge
Showing posts with label Sr Abhya case wrong judgement. Show all posts
Showing posts with label Sr Abhya case wrong judgement. Show all posts

Thursday, January 7, 2021

Sr Abhaya Case witness അടയ്ക്കാ രാജു എന്ന കഞ്ചാവ് രാജുവിന്റെ deceiving statements


28 വർഷങ്ങൾക്കു മുൻപ് സിസ്റ്റർ അഭയ ദുരൂഹ സാഹചര്യത്തിൽ കോട്ടയത്തെ ഒരു ലേഡീസ് ഹോസ്റ്റലിൽ മരണമടഞ്ഞ കേസിൽ വിവിധ അന്വേഷണ ഏജൻസികൾ പല വട്ടം സമഗ്രമായി അന്വേഷിച്ചിട്ടും, മരണം ആത്മഹത്യയാണെന്ന് പ്രസ്താവിച്ച വിധിയിന്മേൽ, ആരുടെയൊക്കെയോ താല്പര്യങ്ങൾ സംരക്ഷിക്കാനും അങ്ങനെയുള്ളവരുടെ ഇഷ്ടപ്രകാരം അഭയയുടേത് ഒരു വൈദികനും കന്യസ്ത്രീയും കൂടി ചെയ്ത ഒരു കൊലപാതകമാണെന്ന്  ഒരു വിധി ഉണ്ടാകണം എന്നുള്ള മുൻവിധിയോടുകൂടിയ ഒരു തീർപ്പു ഉണ്ടാകണം എന്ന് തോന്നിപ്പിക്കുന്ന വിധം  സി ബി ഐ നടത്തിയ പുനരന്വേഷണങ്ങളും അതിനെ തുടർന്നുണ്ടായ കോടതി വിധിയും കേരളത്തിൽ അടുത്തിടെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 

പ്രഗൽഫരായ പല പോലീസ് ഉദ്യോഗസ്ഥരും ഏജൻസികളും സമഗ്രമായി അന്വേഷിച്ചിട്ടും കണ്ടെത്താൻ പറ്റാതെപോയ മരണകാരണം കത്തോലിക്കാ സഭയുടെ യശസ്സിന് കളങ്കം വരുത്തുക എന്നുള്ള ഏക ഉദ്ദേശത്തോടെ ഒരു പുരോഹിതന്റെയും കന്യാസ്ത്രീയുടേയും തലയിൽ കെട്ടിവെച്ചു അവരെ കൊലപാതകികളാക്കി മാറ്റുന്നതുവഴി  സഭക്കെതിരെ കുറെ സഭാ വിശ്വാസികളെയും തിരിക്കാം എന്നുള്ള വൻ ഗൂഢ പദ്ധതിയും അവർ ഇട്ടിരുന്നതായി അനേകരാൽ സംശയിക്കപ്പെടുന്നു.  ഈ ക്രൈസ്തവ വിരുദ്ധ പദ്ധതിയിൽ സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും ഉന്നത നിലയിലുള്ള ചിലർ ഉള്ളതായി മനസിലാക്കപ്പെടുന്നു. കേരളത്തിലെ ചില ദൃശ്യ മാധ്യമങ്ങളും ഓൺലൈൻ മാക്രി ചാനലുകളും ക്രൈസ്തവ വിരോധികളും ഈ മാഫിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ക്രൈസ്തവ നാമ ധാരികളായ ചില സാത്താൻ സേവക്കാരെ മുൻനിറുത്തി ഇവർ ഒളിപ്പോര് ചെയ്യുന്നു.

ജന്മനാ മോഷണവും പിടിച്ചുപറിയും, ഭവന ഭേദനവും തൊഴിലാക്കിയ, സദാ സമയവും കഞ്ചാവിനും മറ്റ് മയക്കുമരുന്നിനും അടിമപ്പെട്ടവൻ എന്ന് അയാൾതന്നെ സമ്മതിച്ച അടയ്ക്ക രാജു എന്ന ഒരു കള്ളനെക്കൊണ്ട് ഇവർ ഉണ്ടാക്കിയ സ്ക്രിപ്റ്റിന് അനുസരിച്ചു, പരസ്പര വിരുദ്ധമായ കുറെ നുണക്കഥകൾ പറയിച്ചിട്ടു അതിന്റെ അടിസ്ഥാനത്തിൽ രണ്ടു നിരപരാധികളുടെമേൽ കൊലക്കുറ്റം ചുമത്തിയ കോടതിവിധിയിലെ അപഹാസ്യത സാമാന്യ ബോധമുള്ള എല്ലാ മനുഷ്യരും അമ്പരപ്പോടും പുച്ഛത്തോടുമാണ് കാണുന്നത്!

സി ബി ഐ കോടതി രണ്ടുപേരുടെമേൽ കൊലക്കുറ്റം ചുമത്തി ശിക്ഷിക്കാൻ കണ്ടെത്തിയ ഈ മഹാനായ സാക്ഷി അടയ്ക്ക രാജുവിനെ പറ്റി മേൽ കൊടുത്തിരിക്കുന്ന വിഡിയോ കാണുക.