badge
Showing posts with label asianet cover story. Show all posts
Showing posts with label asianet cover story. Show all posts

Tuesday, December 29, 2020

'Sister Abhaya murder case' findings of Adv Jayaprakash Bhaskaran


സിസ്റ്റർ അഭയ ദുരൂഹമായി 28-വർഷം മുൻപ് മരണപ്പെട്ട കേസിൽ കേരള പോലീസും ക്രൈം ബ്രാഞ്ചും സി ബി ഐ യും മാറി മാറി നടത്തിയ അന്വേഷണങ്ങളിൽ അഭയയുടേത് ആത്മഹത്യയായിരുന്നെന്നുള്ള കണ്ടെത്തലുകളുടെമേൽ, നിക്ഷിപ്ത താല്പര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് സി ബി ഐ നടത്തിയ പുനരന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ സി ബി ഐ കോടതി പ്രഖ്യാപിച്ച വിധിയിൽ ഒരു കത്തോലിക്കാ പുരോഹിതനും കന്യാസ്ത്രീയും കുറ്റാരോപിതരാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുകയുണ്ടായി. 

സാധാരണക്കാരായ പൊതുജനം ജെട്ടലോടുകൂടിയാണ് ആ വിധി കേൾക്കുകയുണ്ടായത്. 'അന്യായവിധി' എന്ന് പരക്കെ സംശയിക്കപ്പെടുന്ന ആ 'ദുർവിധി'യെ അതി പ്രസരത്തോടു ആഘോഷിക്കുകയും ആ വിധിയുടെ പശ്ചാത്തലത്തിൽ സഭയെയും സമർപ്പിതരെയും ക്രൂരമായി അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ക്രൈസ്തവ വിരോധികളും, അവരുടെ വലയിൽ പെട്ട് അന്ധത ബാധിച്ച ചില സഭാ വിരോധികളും മാധ്യമ സ്ഥാപനങ്ങളും പ്രവർത്തകരും മനസിലാക്കുക ഒരു ജഡ്ജി പ്രഖ്യാപിക്കുന്ന വിധി എല്ലായിപ്പോഴും സത്യവും ന്യായവും ആയിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെയാണ് "ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിർദോഷി ശിക്ഷിക്കപ്പെടെരുത്' എന്ന മഹത് വാക്യം നീതിന്യായ കോടതികൾ പാലിച്ചുപോകുന്നത്! .

കുറ്റം ആരോപിക്കപ്പെട്ടവർ മേൽക്കോടതികളെ സമീപിച്ചാൽ സത്യം ഒരുനാൾ പുറത്തുവന്നേക്കും. അങ്ങനെ ഉണ്ടായാൽ ഇന്ന് ചാനലുകൾ വഴി  വിധിയുടെമേൽ കൊടും വിധി നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'ദൈവങ്ങൾ' എന്ത് ചെയ്യും?

ഈ സാഹചര്യത്തിൽ പ്രമുഖ മാധ്യമ നിരീക്ഷകനും അഭിഭാഷകനും  ക്രിസ്തീയ സഭകളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്ന ജയപ്രകാശ് ഭാസ്‌ക്കരൻ എഴുതിയ ഈ കുറിപ്പ് പൂർണ്ണമായി വായിക്കാതെ പോകരുത് 

Source: https://www.facebook.com/jayaprakash.bhaskaran.7/posts/2325061097613491

"എഴുതാതിനി വയ്യ ....

അഭയ കേസ്സ് -ചില യാഥാർത്ഥ്യങ്ങൾ .
അഭയ ആത്മഹത്യ ചെയ്തതാണെന്നു കണ്ടെത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തലവൻ (ക്രൈം ബ്രാഞ്ച് IG) പട്ടാളം ജോസഫ് എന്ന ശ്രീ കെ.ജെ.ജോസഫയായിരുന്നു. അതി സമർത്ഥനായ കുറ്റാനേഷ്വകനായിരുന്ന അദ്ദേഹം ഒരു പാതിരിയെ പിടിക്കാൻ അവസരം കൊടുത്താൽ രണ്ട് പാതിരിയെ പിടിച്ചു അകത്തിടുന്ന സഭാ വിരുദ്ധനായ ഒരു നോൺ പ്രാക്ടീസിംഗ് ക്രിസ്ത്യൻ ആയിരുന്നു .
അന്വേഷണ സംഘത്തിലുണ്ടിയിരുന്നവർ സാമുവലും ശശിധരനും മുഹമ്മദ് ഖാനുമായിരുന്നു. കാത്തലിക് അല്ലാത്ത് സാമുവലും മികച്ച ട്രാക് റിക്കോഡുള്ള കുറ്റാനേഷ്വകനായിരുന്നു. മുഹമ്മദ് ഖാനാകട്ടെ ജോളി വധകേസ്സിൽ ഒരു പുരോഹിതന്റെ അറസ്റ്റിനു വഴിതെളിച്ച കുറ്റാനേഷ്വകനും .
അഭയയുടെ മരണം ആത്മഹത്യയാണെന്നു ഫോറൻസിക് തെളിവുകളിലൂടെ കണ്ടെത്തിയത് ഡോ. ഉമാദത്തനാണ്.
ബാംഗ്ലൂർ നിംഹാൻസിലെ മാനസികാരോഗ്യ വിഭാഗം നടത്തിയ പഠനവും അഭയ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് എത്തിയത്‌. (The findings of NIMHANS is that Sr Abaya was depressed before her death and that these conditions tends to support the strong possibility that she committed suicide because of depression and dejection in life).
പോസ്റ്റ്മോട്ടം റിപ്പോർട്ടും ആത്മഹത്യക്കാണ് കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നത് .
പിന്നെങ്ങനെ കൊലക്കേസ്സായി .....
സി. അഭയയുടേത് കൊലപാതകമാണെന്നു ആദ്യം ആരോപിച്ചത് സഭയാണ്.
കന്യാസ്ത്രീകൾ ആത്മഹത്യ ചെയ്യില്ല എന്നായിരുന്നു അവരുടെ മൂഢ വിശ്വസം .
അഭയ മരണപ്പെടുന്നതിനു മുമ്പ് പയസ് ടെൻത് ഹോസ്റ്റലിലെ ചില പെൺകുട്ടികളെ കോട്ടയം നഗരത്തിലെ ഹോട്ടലിൽ നടന്ന റെയ്ഡിൽ അനാശ്യാസം ആരോപിച്ചു പിടികൂടകയും ഹോസ്റ്റലിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു . ഇതെ തുടർന്നു സ്ഥിരമായി ഹോസ്റ്റലിൽ സാമൂഹ്യ വിരുദ്ധന്മാരുടെ ഫോൺ വിളിയും അസഭ്യവർഷവും ഭീഷണിയും ഉണ്ടായിരുന്നു . ഈ പശ്ചാത്തതലത്തിൽ അഭയയെ ആരോ അപായപ്പെടുത്തിയതാകാമെന്നു അവർ ന്യായമായും സംശയിച്ചു.
ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോട്ടിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയൽ പോയതും സഭാ അധികൃതരാണ് ( ജോമോനല്ല ) .
സി.ബിഐയുടെ ആദ്യ അന്വേഷണ സംഘങ്ങളെല്ലാം ആത്മഹത്യ നിഗമനത്തിലാണ് എത്തിയത്.
കൊലപാതകമാണെന്നു ആദ്യം 'കണ്ടെത്തിയ' വർഗ്ഗീസ് പി തോമസ്സ് മുമ്പ് ഇങ്ങനെ ആത്മഹത്യകൾ കൊലപാതകമാക്കി ചരിത്രമുള്ളയാളാണ്. അത്തരം പ്രമാദമായ രണ്ട് കേസ്സുകളിൽ സുപ്രീം കോടതി പ്രതികളെ നിരുപാധികം വിട്ടയച്ചിരുന്നു .
ഒരു മാസിക നടത്തിപ്പുമായി ബന്ധപ്പെട്ട് ക്നാനായ സഭയിലെ ചില അച്ചൻമാർ തമ്മിലുണ്ടായിരുന്ന പടല പിണക്കം മുതലെടുത്ത് ജോമോൻ പുത്തൻപുരയ്ക്കലാണ് ഈ നീല കഥ സൃഷ്ടിച്ചത്.

ഇതേ തുടർന്നുണ്ടായ മാധ്യമ - രാഷ്ട്രിയ സമ്മർദ്ധവും ചുട്ട കോഴിയെ പറപ്പിക്കുന്ന ആക്ഷൻ കൗൺസിൽ മനസ്ഥിതിയുമാണ് കൊലപാതകമാണ് എന്നാൽ പ്രതികളെ കണ്ടെത്താൻ കഴിയില്ല എന്ന അഴകുഴമ്പൻ നിലപാടിലേക്ക് സി.ബി ഐ യെ എത്തിച്ചത്.
പ്രതികളെ കണ്ടെത്തിയെ മതിയാകൂ എന്ന അതി സമ്മർദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ ആദ്യം മോഷ്ടാവായ അടയ്ക്കാ രാജുവിനെ പ്രതിയാക്കാൻ ശ്രമിച്ചു എന്നാൽ അത് അംഗീകരിക്കപ്പെടാൻ ഇടയില്ല എന്നു തിരിച്ചറിഞ്ഞ് കൊണ്ടാണ് മലയാളികളുടെ നീല ചിത്ര മനസ്സിൽ പതിഞ്ഞ കഥയ്ക്ക് അനുരോധമായ കുറ്റപത്രവുമായി ഭീഷണിപ്പെടുതി സൃഷ്ടിച്ച കള്ള സാക്ഷികളുമായി CBI ക്ക് രംഗത്ത് വരേണ്ടി വന്നത്.
ആ കഥ ഇങ്ങനെ ....

രണ്ട് പുരോഹിതന്മാർ സ്ഥിരമായി ഒരു കന്യാസ്ത്രീ മഠത്തിൽ എത്താറുണ്ട്. ഒരു കന്യാസ്ത്രീയായി 'രഹസ്യ' വേഴ്ചക്കാണ് അവരുടെ വരവ്. നിർബാധം വന്നു പോകാൻ കഴിയും വിധം കുത്തഴിഞ്ഞതാണ് മoത്തിന്റെ പൊതു സ്ഥിതിയെങ്കിലും അവർ കൊച്ചുവെളുപ്പാൻ കാലത്ത് ഏതാണ്ട് 5 മണിയോടടുപ്പിച്ച് അടുക്കളയിലെ നിലത്ത് കിടന്നു അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ രീതിയിൽ വേഴ്ചയിൽ ഏർപ്പെടുന്നവരാണ്. വെള്ളമെടുക്കാൻ അവിടെ എത്തുന്ന അഭയയെ മാനം രക്ഷിക്കാനായി അടിച്ചു കൊന്നു കിണറ്റിലിടുന്നു. ഇതിനിടയിൽ അവരുടെ ശിരോവസ്ത്രം കതകിലുടക്കുന്നു , ചെരുപ്പുകൾ തെറിച്ച് വീഴുന്നു. രക്ഷപ്പെട്ട് പോകുന്ന പുരോഹിതൻമാർ സഭാ മേധാവിയായ മെത്രാനെ കാണുന്നു , സഭയുടെ മാനം രക്ഷിക്കാനായി മെത്രാൻ ക്രൈസ്തവനായ പൊലീസ് ഓഫീസറെ വിളിക്കുന്ന്, അയാൾ ക്രൈസ്തവനായ എ എസ് ഐ യോടു് കൊലപാതകം ആത്മഹത്യയാക്കാൻ ഉതകും വിധം മഹസർ തയ്യാറാക്കാൻ ആവശ്യപ്പെടുന്നു .
എറുമ്പരിച്ച കൊച്ചു പുസ്തക മാനസർക്കായി CBI തയ്യാറാക്കിയ കഥയാണിത് .
അവർക്ക് സംഗമിക്കാനും പ്രണയിക്കാനും രമിക്കാനും സൗകര്യമുള്ള ഒരു പാട് രഹസ്യ ഇടങ്ങളും മoങ്ങളും അരമനകളും കോട്ടയത്ത് ഉള്ളപ്പോഴാണ് കോട്ടയം നഗര മദ്ധ്യത്തുള്ള 150 അന്തേവാസികൾ താമസ്സിക്കുന്ന ഒരു ലേഡീസ് ഹോസ്റ്റലിനു (പയസ് ടെൻത് കോൺവെന്റ് എന്നു ബോധപൂർവ്വം മാധ്യമങ്ങൾ എഴുതുന്നതാണ് അത് പയ്സ് ടെൻത് ലേഡീസ് ഹോസ്റ്റലാണ്) മുന്നിൽ വെളുപ്പാൻ കാലത്ത് സ്കൂട്ടർ വച്ചിട്ടു് 8 അടി പൊക്കമുള്ള മതിൽ ചാടി , സിസ്റ്റർ സെഫി കിടക്കുന്ന അടച്ചുറപ്പുള്ള മുറി ഒഴിവാക്കി ,. മെസ്സിലേക്കടക്കം തുറക്കുന്ന കതകില്ലാത്ത ആറ് വാതിലുകൾ ഉള്ള തുറന്ന അടുക്കളയിൽ എത്തി മൂവരും 'ഒബ്ജക്ഷണ ബളായ ' രതിയിൽ ഏർപ്പെടുന്നത്. പരീക്ഷ സമയമായതിനാൽ വെള്ളമെടുക്കാനും മറ്റുമായി അന്തേവാസികൾ അടുക്കളയിൽ എത്താൻ സാധ്യതയുണ്ടെന്നു അറിയാവുന്നവരുമാണ് പ്രതികൾ! രസകരമായ മറ്റൊരു കാര്യം മതിൽ ചാടിയ പ്രതികൾ നേരെ അടുക്കളയിലേക്ക് പോകാതെ ടെറസ്സിലെത്തി മോഷ്ടിക്കാനായി അവിടെ എത്തിയ അടയ്ക്കാ രാജുവിനെ മുഖം കാണിക്കുന്നു! കേസ്സിൽ ദൃക്സാക്ഷി വേണമല്ലോ!
നമ്മുടെ രാഷ്ട്രിയ -സാമൂഹ്യ-നിയാമക - ലൈംഗിക വ്യവസ്ഥകളുടെ ഉൾ താപം അറിയുന്ന ആരും ഈ കഥയെ പുച്ഛിച്ചു തള്ളും.... ഇതിനെയല്ലാം അതിന്റെ അങ്ങേയറ്റത്തെ പരിമിതികളോടെ തികച്ചും വിമർശനാത്മകമായി സമീപിക്കുന്നവർക്ക് പോലും സന്ദേഹങ്ങളോടെ മാത്രമെ ഈ കഥ വായിക്കാൻ കഴിയു.
കന്യാകത്വ പരിശോധന.
സി. സെഫി കൃതൃമ കന്യാചർമ്മം വെച്ചു പിടിപ്പിച്ചു എന്ന തരത്തിൽ കള്ള കഥ CBI പ്രചരിപ്പിച്ചു. CBI ആരോപിക്കുന്ന ഘട്ടത്തിൽ ഇങ്ങനെ ഒരു ശസ്ത്രക്രിയക്ക് ഇന്ത്യയിൽ സാദ്ധ്യത ഇല്ലായിരുന്നു, സി.സെഫി വിദേശത്ത് പോയിട്ടുമില്ലായിരുന്നു... (ഇപ്പോൾ അത്തരമൊരു ശസ്ത്രക്രിയക്കുള്ള സാദ്ധ്യത ഇന്ത്യയിൽ ഉണ്ട്). ക്രൂരമായ മറ്റൊരു യാഥാർത്ഥ്യം, തന്റെ കന്യാകത്വം ലോകത്തെ ഏത് മെഡിക്കൽ ടീമിന്റെ മുന്നിലും തെളിയിക്കാൻ തയ്യാറാണെന്നു കാട്ടി സി സെഫി ഡെൽഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട് എന്നതാണ്.
നാർക്കോ ടെസ്റ്റ്.
സി. അഭയ കൊല്ലപ്പെട്ടതാണ് എന്നു വിശ്വസിക്കുന്ന പ്രതികൾ ആ ബോധ്യത്തോടെയാണ് അബോധാവസ്ഥയിലും സംസാരിക്കുന്നത്.. എഡിറ്റിങ്ങിലൂടെ മാനിപ്യുലേറ്റ് ചെയ്തതാണ് സി.ഡി എന്നു തെളിയിക്കപ്പെട്ടതുമാണ് . അതിനു ഉത്തരവാദിയായ ഡോ.മാലിനിയെ സർവ്വീസിൽ നിന്നും പിന്നീട് മറ്റൊരു തട്ടിപ്പ് കേസ്സിന്റെ പേരിൽ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
തെളിവ് നശിപ്പിക്കൽ ..
നിർണ്ണായകമായ തെളിവുകൾ നശിപ്പിക്കപെട്ടത് സി.ബി. ഐ യുടെ ബോധപൂർവ്വമായ പിടിപ്പുകേട് കൊണ്ടാണെന്നു തെളിയിക്കപ്പെട്ടതാണ്. ശിരോ വസ്ത്രവും ഡയറിയും ഫോട്ടോകളും നശിപ്പിക്കപ്പെട്ടതാണ് സി ബി ഐ ക്ക് കള്ള കഥ മെനയാൻ അവസരമൊരുക്കിയതും .
കെമിക്കൽ ലാബിലെ തിരിമറി കഥയും പൊളിഞ്ഞെങ്കിലും ആരൊക്കെയോ കേസ്സ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന പുകമറ സൃഷ്ടിക്കാൻ തൽപ്പരകക്ഷികൾക്ക് കഴിഞ്ഞ് .
-മാണി - വത്തിക്കാൻ - സോണിയ ....
മാണി വഴി കേരളത്തിലെ അന്വേഷണ സംഘങ്ങളെയും വത്തിക്കാൻ വഴി സോണിയായും അത് വഴി സി.ബി ഐ യെയും സ്വാധീനിച്ചു എന്ന യക്ഷി കഥയ്ക്ക് മറുപടി ഇല്ല.
തമ്മിലടിയും കുതികാൽ വെട്ടും തുടങ്ങും മുമ്പുള്ള സർവ്വ ശക്തമായ കത്തോലിക്ക സഭയുടെ കാലത്ത് പോലും കൊല കേസ്സുകളിൽ പ്രതിചേർക്കപ്പെടുന്നതിൽ നിന്നും പാതിരിമാരെ രക്ഷിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല ...
ആത്മനിഷ്ഠ ബോധ്യങ്ങൾ. ..
കാര്യകാരണങ്ങൾ ഇല്ലാതെ അവിചാരിത സന്ദർഭങ്ങളിൽ മനുഷ്യൻ ആത്മഹത്യ ചെയ്യും . ആത്മഹത്യയെ ഒരു നൈമിഷിക വിഭ്രാന്തിയായിട്ടാണ് സൈക്യാടിക് സയൻസ് വിലയിരുത്തുന്നത് . പലപ്പോഴും ആത്മഹത്യാ പ്രവണത ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നുതുമാണ്.
സി. അഭയയുടെ കുടുംബത്തിൽ സമാനമായ ആത്മഹത്യകൾ നടന്നിട്ടുണ്ട്.
വിഷാദികൾ പലപ്പോഴും വെളുപ്പാൻ കാലത്ത് ആത്മഹത്യ ചെയ്യാറുണ്ട്.
എന്റെ ബന്ധത്തിലും സൗഹൃദത്തിലും നടന്നിട്ടുള്ള എല്ലാ ആത്മഹത്യകളും സമാനമായ സാഹചര്യത്തിലാണ് സംഭവിച്ചിട്ടുള്ളത്. യുക്തിസഹമായ കാരണങ്ങൾ ഇല്ലാതെ സംഭവിച്ചത് കൊണ്ട് പലപ്പോഴും ആത്മഹത്യകളെ കൊലപാതകങ്ങളാക്കാൻ നടന്ന സംഘടിത ശ്രമങ്ങൾക്ക് മുമ്പിൽ നിരപരാധികൾ പകച്ച് നിൽക്കുന്ന കാഴ്ചകൾ ഏറെ കണ്ടിട്ടുണ്ട്. ..
മനസ്സില്ല.,,,,,
ഇൻക്വസിഷന്റെ കാലം മുതൽ കത്തോലിക്ക സഭ നടത്തിയ കൊള്ളരുതായ്മകൾക്കും , ഇപ്പോൾ സഭയിൽ നടക്കുന്ന അനഭലഷ്ണിയ പ്രവണതകൾക്കും മറുപടി നൽകാൻ അഭയാ കേസ്സിൽ തെറ്റായി പ്രതി ചേർക്കപ്പെട്ട മനുഷ്യരെ ശിക്ഷിക്കണമെന്നു വാശി പിടിക്കുന്ന കാപാലിക ആൾകൂട്ടത്തിൽ അണി ചേരാൻ എനിക്ക് മനസ്സില്ല ... അധിക്ഷേപങ്ങൾ ഏറ്റ് വാങ്ങാൻ തയ്യാറാണ്".

You can also watch the 'Cover Story' by Sindhu Surya Kumar on Asianet TV about the Abhaya case verdict.