2023 ലെ വലിയ നോമ്പിന് ഒരുക്കമായി കോതമംഗലം കത്തോലിക്കാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് തന്റെ രൂപതയിലെ വിശ്വാസികൾക്ക് നോമ്പുകാലം ഭക്തിയോടും വിശ്വാസത്തോടും ത്യാഗത്തോടും പരോപകാര പ്രവർത്തികളോടും കൂടെ എങ്ങനെ ആചരിക്കണമെന്നു നൽകിയ ഒരു ലഘുസന്ദേശമാണ് മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ.
പരമ്പരാഗതമായി കേരളത്തിലെ ക്രൈസ്തവർ, പ്രത്യേകിച്ച് കത്തോലിക്കർ വലിയ നോമ്പിന് മൽസ്യ മാംസാദികൾ വർജിക്കുക പതിവുള്ളതാണ്. എന്നാൽ ഈ കാലഘട്ടത്തിൽ ആബാലവൃദ്ധം ജനങ്ങൾ എല്ലാവരും പ്രത്യേകിച്ച് യുവജനങ്ങളും കുട്ടികളും വാട്ട്സ് ആപ്പിനും യൂട്യൂബിനും മൊബൈൽ ഫോണിനും ഓൺലൈൻ ഗെയിംസിനും അടിമപ്പെട്ടിരിക്കുന്നതു ഒരു നിഷേധിക്കാൻ പറ്റാത്ത സത്യമാകയാൽ മറ്റുള്ള വസ്തുക്കൾ ഉപേക്ഷിക്കുന്നതോടൊപ്പം ഡിജിറ്റൽ നോബും ആചരിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ഉത്ബോധിപ്പിക്കുന്നു.
പൂർത്തിയായിട്ടല്ലെങ്കിലും സാധിക്കുന്നിടത്തോളം എല്ലാവരും വിശേഷാൽ യുവതീയൂവാക്കളും കുട്ടികളും മൊബൈൽ ഫോണുകളും കംപ്യൂട്ടർകളും വിനോദത്തിനായുള്ള ഉപയോഗം കുറക്കണമെന്നാണ് അഭിവന്യ പിതാവ് സന്ദേശത്തിൽ നൽകിയത്.
എന്നാൽ ഈ ആഹ്വാനത്തെ ഏഷ്യാനെറ്റ് ടി വി ഇന്നത്തെ പ്രഭാത വാർത്തയിൽ (നമസ്തേ കേരളം) സംപ്രേഷണം ചെയ്ത ശേഷം അവതാരകൻ പി ജി സുരേഷ് കുമാർ അഭിവന്ദ്യ പിതാവ് ട്രോൾ മഴയെ അഭിമുഖീകരിക്കേണ്ടിവരുമെന്നു പറഞ്ഞ പരിഹാസ ഡയലോഗ് തീരെ വിലകുറഞ്ഞു പോയെന്നു ജനങ്ങൾ അഭിപ്രായപ്പെടുന്നു!