മലയാള സിനിമാക്കാരൻ നാദിർഷാ റിലീസ് ചെയ്യാൻ പോകുന്ന 'ഈശോ' എന്ന ചിത്രത്തിന്റെ പേരിനെ തുടർന്നുണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും എതിർപ്പുകളും കേരളത്തിൽ ജാതി മത ഭേതമന്യേ ഒന്നാകെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ഈ സമയം പ്രശസ്ത വാഗ്മിയും ചിന്തകനും ജ്ഞാനിയും ആയ Rev Dr Vincent Variath അച്ഛൻ പുറത്തുവിട്ട ഈ വീഡിയോ ദയവായി എല്ലാവരും ഒന്ന് കാണുക.
ഈ വീഡിയോ സിനിമാ നിർമ്മാതാക്കൾക്കും ഡയറക്ടർമാർക്കും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും, എന്നുവേണ്ട ആസ്വാഗതർക്കും വളരെ ഉപകാരപ്പെടും.
സിനിമയെ സിനിമയായി കണ്ടാൽ പോരെ? എന്ന് അന്ധമായ പ്രീതിക്കുവേണ്ടിയോ വിദ്വേഷ മനോഭാവത്താലോ സാമ്പത്തിക പ്രതിഫലത്തിന് വേണ്ടിയോ നാദിർഷായെ പിന്തുണക്കുന്ന ഏഷ്യാനെറ്റ് വിനുവിനെ പോലുള്ള മാധ്യമ പ്രവർത്തകരും ഓർത്തഡോക്സ് ബിഷപ്പിനെപ്പോലുള്ള യൂദാസുമാരും ജിത്തു ജോസഫിനെപ്പോലുള്ള കുലം കുത്തികളും മറ്റുള്ളവരും ദയവായി ഇതൊന്നു കാണുക. കാഴ്ചപ്പാടുള്ള ഒരു വ്യക്‌തിയിൽ നിന്ന് ചെയ്യപ്പെടുന്ന ഒരു സിനിമ എത്രമാത്രം ലോകത്തെ സ്വാധീനിക്കാൻ പറ്റും എന്ന് അറിയുക. അതേസമയം ദുരുദ്ദേശത്തോടു നിർമിക്കപ്പെടുന്ന സിനിമകൾ എത്രമാത്രം സമൂഹത്തിനു ആപത്‌കരമാണെന്നും മനസിലാക്കുക.
അല്പമെങ്കിലും സാമൂഹ്യ പ്രതിബദ്ധത ഉള്ള ഏതൊരാൾക്കും തീർച്ചയായും ഇതൊരു പ്രചോദനമാകും. പ്രത്യേക നിഗൂഢ ലക്ഷ്യങ്ങൾ ഉള്ളവർക്ക് ഇത് ബാധകമല്ല!