badge
Showing posts with label dpr (direct project report). Show all posts
Showing posts with label dpr (direct project report). Show all posts

Saturday, March 19, 2022

Online Referendum on K-Rail (Silver Line) Project. Vote your opinion

 


കേരളത്തിലെ ഇടതുപക്ഷ സർക്കാർ ശരിയായ പഠനമോ വിശകലനമോ  നടത്താതെ ധൃതിയിൽ നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഇപ്പോൾ കേരളത്തിൽ വലിയ വിവാദ വിഷയമായി ക്കൊണ്ടിരിക്കുന്നു. ആരൊക്കെ എതിർത്താലും പദ്ധതി എത്രയും വേഗം എങ്ങനെയെങ്കിലും തുടങ്ങിവെക്കണം എന്നുള്ള ഭരിക്കുന്നവരുടെയും പാർട്ടിക്കാരുടെയും അമിതാവേശവും ധാർഷ്ട്യവും കാണുമ്പോൾ, ഇതിന്റെ പിന്നിൽ ഏതൊക്കെയോ അജ്ഞാത വ്യക്തികളും എന്തൊക്കെയോ നിഗൂഢ ലക്ഷ്യങ്ങളും ഉള്ളതായി സാധരണ പൗരന് സംശയം തോന്നിയാൽ തെറ്റ് പറയാൻ പറ്റുമോ?

കേരളത്തിന്റെ വളർച്ചക്ക് അനേകായിരം കോടി രൂപ ചിലവു വന്നാലും ഇതുപോലൊരു അതിവേഗ റെയിൽവേ അത്യാവശ്യമാണെന്ന് സർക്കാരും അതിൽനിന്നു പ്രയോജനം പ്രതീക്ഷിക്കുന്ന കമ്മ്യൂണിസ്റ് അനുഭാവികളും ശാഠ്യം പിടിപ്പിക്കുമ്പോൾ, കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക ശോചനീയാവസ്ഥയും കട ബാധ്യതയും പരിസ്ഥിതി പ്രശ്നങ്ങളും മറ്റും കണക്കിലെടുക്കുമ്പോൾ ഇപ്പോൾ ഇവിടെ അങ്ങനെ ഭാരിച്ച ഒരു പദ്ധതി ആവശ്യമില്ലെന്നു വലിയൊരു വിഭാഗം പൊതുജനങ്ങളും അഭിപ്രായപ്പെടുന്നു.

ജാതി മത വർഗ രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ എല്ലാവരും കെ-റെയിൽ DPR നെ  കുറിച്ച് വളരെ ശരിയായ ബോധ്യത്തോടും ഉറച്ച നിച്ഛയദാർട്യത്തോടും കൂടെ എതിർക്കുന്നതായാണ് ദൈനം ദിനം ഇവിടെ കണ്ടുവരുന്നത്. പിണറായിയുടെ സർക്കാരിനെ അധികാരത്തിൽ എത്തിക്കാൻ വോട്ടു ചെയ്യുകയും അവിശ്രാന്തം പ്രവർത്തിക്കുകയും ചെയ്ത സി പി ഐ (എം) പ്രവർത്തകരും K-Rail വിരുദ്ധ സമരത്തിന്റെ മുൻപിൽ ഉണ്ടെന്നുള്ള വസ്തുത സർക്കാരിനെയും പാർട്ടിയെയും ആകെ വെട്ടിലാക്കിയിരിക്കുകയാണ്! 

ഭരണത്തിൽ ഇരിക്കുന്നവരുടെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി  അവർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ജന വിരുദ്ധ പദ്ധതികളെ എതിർക്കുന്ന പൊതുജനങ്ങളെ അന്യായമായും അകാരണമായും ഉപദ്രവിക്കുന്ന പോലീസുകാരും മറ്റുള്ള ഉദ്യോഗസ്ഥരും മറക്കരുതേ അവർക്കും ഭരിക്കുന്നവർക്കും മാസാമാസം ശമ്പള കൊടുക്കുന്നത് ഈ സാധുക്കളായ പൊതുജനങ്ങൾ കൂടിയാണെന്ന്...!

At this juncture, most people believe that an online people's referendum is required in the case of K-Rail to know the real mind of the people who elected the Pinarayi Vijayan government to power for the second time in Kerala. In a democratic state, rulers who are elected by the citizens should not think that they are given full powers even to implement anti-people activities! If the rulers think and behave like dictators, the people who voted and elected them are having powers to dethrone them also.

Here we are conducting an online opinion poll to know the Kerala people's minds on the controversial silver line project.

Please use the following online poll and vote. Let the government see the real pulse of the common man who elected them to power a second time.

 
  
എന്തുകൊണ്ട് നിങ്ങൾ കെ-റെയിൽ പദ്ധതിയെ പിന്തുണക്കുന്നു അല്ലെങ്കിൽ എതിർക്കുന്നു എന്നും താഴെ സഭ്യമായ ഭാഷയിൽ കമ്മന്റ് ചെയ്യാവുന്നതാണ്.