കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം സംസ്ഥാനത്തു ഇതുവരെ കോവിഡ് വാക്‌സിൻ മനഃപൂർവം എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരെ നിശിതമായി വിമർശിക്കാനിടയായി. കുത്തിവെപ്പ് എടുക്കാത്ത അധ്യാപകർ എല്ലാം മത വിശ്വാസ കാരണങ്ങളാലാണെന്നു മന്ത്രി പ്രസ്താവിക്കുകയും ചെയ്തു.
ഈ വാർത്ത കണ്ടയുടൻ മലയാളത്തിലെ പ്രമുഖ യൂട്യൂബ് ചാനലായ മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്കറിയ ശിവൻകുട്ടിയുടെ പ്രഖ്യാപനത്തെ അന്ധമായി പിന്തുണച്ചതോടൊപ്പം, വിവിധ കാരണങ്ങളാൽ ഇതുവരെ വാക്‌സിൻ എടുക്കാത്ത അധ്യാപകരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തതോടൊപ്പം അവരെ ഉടൻ സർവീസിൽ നിന്ന് പിരിച്ചുവിടണം എന്നും ആക്രോശിച്ചു കൊണ്ട് ഒരു വിഡിയോ പ്രസിദ്ധീകരിക്കുകയും ചെയ്തു.
സംസ്ഥാനത്തു വളരെ വിപുലമായ രീതിയിൽ കോവിഡ് വാക്‌സിൻ രണ്ടു ഡോസുകൾ വിതരണം ചെയ്തിട്ടും ഡോക്ടർമാരിൽ ബഹുഭൂരിപക്ഷവും അധ്യാപകരിലും മറ്റുള്ളവരിലും ഒരുപറ്റം ആൾക്കാരും വാക്‌സിൻ തീർത്തും ഉപയോഗ ശൂന്യം ആണെന്ന് മാത്രമല്ല അതുകൊണ്ടുണ്ടാകുന്ന ഭവിഷത്തുകൾ വളരെ ഗൗരവമുള്ളതുമാണെന്നു മനസിലാക്കി അത് സ്വീകരിക്കാൻ വിസമ്മതം കാണിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്.
വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്ന അധ്യാപകരിൽ കുറേപ്പേരെ ബന്ധപ്പെട്ടു അവരുടെ പ്രധാനപ്പെട്ട പത്തു ആശങ്കകളും കാരണങ്ങളും പ്രമുഖ മനുഷ്യവാവകാശ പ്രവർത്തകനും വസ്തുനിഷ്ടമായി കാര്യങ്ങൾ പഠിച്ചു ശരിയായി പ്രദിപാദിക്കാൻ കഴിവും സിദ്ധിച്ച സാമുവേൽ ജോർജ് തന്റെ വിഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയും മറുനാടൻ ഷാജനും ഈ പത്തു ചോദ്യങ്ങൾക്കു മറുപടിപറയാൻ ബാധ്യസ്ഥരാണെന്നും പൊതുജനം ഓർമിപ്പിക്കുന്നു.