badge
Showing posts with label sabu m jacob video. Show all posts
Showing posts with label sabu m jacob video. Show all posts

Friday, June 25, 2021

P T Thomas MLA spoils his own image by making false propaganda against Kitex


 എറണാകുളത്തു തൃക്കാക്കര നിയോജക മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് നിയമ സഭാംഗമാണ് പി ടി തോമസ്. ഇതിനു മുൻപ് അദ്ദേഹം ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പൊതുവേ പറയത്തക്ക മികച്ച ജനകീയ പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ലങ്കിലും കാര്യമായ അഴിമതി ആരോപണങ്ങൾ ഒന്നും നേരിട്ടില്ലാത്ത ഒരു രാഷ്ട്രീയ നേതാവായി കരുതപ്പെട്ടിരുന്ന പി ടി തോമസ്, കഴിഞ്ഞ പ്രാവശ്യം തന്റെ മണ്ഡലത്തിൽ ഒരു വീട് വിൽപ്പനയുമായി ബന്ധപ്പെട്ടു കൈക്കൂലി വാങ്ങിയതായി ആരോപിക്കപ്പെട്ടിരുന്നു. 

എന്നാൽ എറണാകുളം ജില്ലയിൽ കിഴക്കമ്പലത്തുള്ള വിശ്വ പ്രസിദ്ധമായ കിറ്റെക്സ് കമ്പനി അധികൃതരുടെ നേതൃത്വത്തിൽ 2015 - ൽ ഒരു ജനകീയ കൂട്ടായ്മ രൂപപ്പെടുകയും അവർ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ  മത്സരിച്ചു വൻ ഭൂരിപക്ഷത്തിനു ജയിക്കുകയും ചെയ്തതോടെ കേരളത്തിലെ ജന്മ ശത്രുക്കളെപ്പോലെ പെരുമാറുന്ന മൂന്നു രാഷ്ട്രീയ സഖ്യങ്ങളും (LDF, UDF, NDA) ഒന്നിക്കുകയും Twenty20 Kizhakkambalam എന്ന ജനകീയ കൂട്ടായ്‍മയെ തീവ്രമായി എതിർക്കുകയും  ചെയ്തകാര്യം കേരള സമൂഹം ഞെട്ടലോടെയാണ് കണ്ടത്.  

ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലുള്ള 8 മണ്ഡലങ്ങളിൽ മത്സരിക്കുകയും 14 ശതമാനം വോട്ടു കരസ്ഥമാക്കുകയും ചെയ്തതോടു മറ്റുള്ള പ്രബലരായ രാഷ്ട്രീയക്കാർ ഈ ജനകീയ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്ന കിറ്റെക്സ് കമ്പനിക്കും അതിന്റെ സാരഥി സാബു എം ജേക്കബിനും എതിരെ തിരിഞ്ഞു അവരെ എങ്ങനെയെങ്കിലും നശിപ്പിക്കാനുള്ള ഹീനമായ പ്രവർത്തനങ്ങൾ തുടങ്ങുകയുണ്ടായി.

കിറ്റെക്സിന്റെ ശത്രു നിരയിൽ മുൻപിൽ നിൽക്കുന്ന M L A പി ടി തോമസ്, കേരളത്തിന്റെ യശ്ശസ് ലോകത്തു ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ലോകോത്തര കമ്പനി ആയ കിറ്റെക്സ് കമ്പനിക്കു എതിരായി ഏതാനും ഗുരുതരമായ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. 
പി ടി തോമസിന്റെ നീചമായ ആരോപണങ്ങൾ 7 ദിവസങ്ങൾക്കുള്ളിൽ തെളിയിച്ചാൽ 50 കോടി രൂപ പാരിദോഷികം നൽകാമെന്ന് 
കിറ്റെക്സ് കമ്പനി പ്രഖ്യാപിച്ചു. എന്നാൽ ഏഴു ദിവസങ്ങൾ പിന്നിട്ടിട്ടും തോമസിന് ഒന്നുപോലും തെളിയിക്കാൻ പറ്റാത്ത സാഹചര്യത്തിൽ കിറ്റെക്സ്ആ കമ്പനി പി ടി ക്കു എതിരായി 100 കോടി രൂപ മാനനഷ്ടത്തിനു കേസ് കൊടുക്കുന്നതായി അറിയിക്കുന്ന വിഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.  

ഈ സംഭവത്തോട് കേരള ജനത ഒന്നടങ്കം (കോൺഗ്രസ്സ് അനുഭാവികൾ ഉൾപ്പെടെ) പി ടി തോമസ് എം എൽ എ യെയും അദ്ദേഹം പ്രധിനിധാനം ചെയ്യുന്ന കോൺഗ്രസ് പാർട്ടിയെയും വെറുക്കാൻ കാരണമായി. ഉത്തരവാദിത്വമില്ലാത്ത ഇത്തരം ജനദ്രോഹ പ്രവർത്തനം ചെയ്യുന്ന പി ടി യെ ഇപ്പോൾ അദ്ദേഹത്തിന് നൽകിയിട്ടുള്ള പാർട്ടി പദവിയിൽ നിന്ന് മാറ്റണമെന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു. അതുപോലെ ഏകദേശം പതിനയ്യായിരം പേർക്ക് തൊഴിൽ നൽകുന്ന കേരളത്തിന്റെ അഭിമാനമായ ഈ കമ്പനിയെയും ഇതുപോലുള്ള മറ്റു സംരംഭങ്ങളെയും രാഷ്ട്രീയ പാർട്ടികൾ സപ്പോർട്ട് ചെയ്യണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു!