badge
Showing posts with label social media fake news about Sajith Joseph. Show all posts
Showing posts with label social media fake news about Sajith Joseph. Show all posts

Tuesday, August 16, 2022

Marunadan Malayali Shajan Skariah vs Bro Sajith Joseph


ബ്രദർ സജിത് ജോസഫിന്റെ ഒപ്പമുളള വ്യക്തിയാരാണ് ?

മറുനാടൻ മലയാളി എന്ന ഓൺലൈൻ പത്രത്തിന്റെയും യൂട്യൂബ് ചാനലിന്റെയും ഉടമ ഷാജൻ സ്കറിയ സമർത്ഥനും, എന്നാൽ സ്വാർത്ഥനും കൗശലക്കാരനുമായ ഒരു പത്രപ്രവർത്തകനാണെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ അദ്ദേഹം അവതരിപ്പിക്കുന്ന മിക്ക വാർത്തകളും താല്പര്യത്തോടെ വീക്ഷിക്കുന്ന അനേകരിൽ ഒരാളാണ് ഞാനും! പല വിഷയങ്ങളും അദ്ദേഹം വിശദീകരിക്കുന്ന ശൈലി പ്രഗല്ഫനായ ഒരു അധ്യാപകൻ വിദ്യാർത്ഥികൾക്ക് മനസിലാക്കാൻ പാകത്തിന്  വ്യാഖ്യാനിക്കുന്നതുപോലാണെന്നു എടുത്തു പറയുന്നതിൽ സന്തോഷമുണ്ട്. അഴിമതിക്കാരും അക്രമികളും അപകടകാരികളും ആയ രാഷ്ട്രീയക്കാരെ, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റു നേതാക്കളെ നിർഭയം വിമർശിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിക്കാതിരിക്കാൻ സാധിക്കില്ല!

to be continued....