badge
Showing posts with label to whom to vote. Show all posts
Showing posts with label to whom to vote. Show all posts

Saturday, December 5, 2020

തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സമൂഹം മാറി ചിന്തിക്കുന്നുവോ ? | Shekinah ...


കേരളത്തിലെ ക്രൈസ്തവർ, പ്രത്യേകിച്ച് കത്തോലിക്കർ കാലാകാലങ്ങളായി സമുതായതിന്റെയോ സഭയുടെയോ താൽപര്യങ്ങൾക്കു അതീതമായി രാഷ്ട്രത്തിന്റെ നന്മയും രാജ്യത്തിൻറെ പുരോഗതിയും മാത്രം മുന്നിൽക്കണ്ടാണ് തെരഞ്ഞെടുപ്പുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും തങ്ങളുടെ സമ്മതീദാനം നൽകിക്കൊണ്ടിരിക്കുന്നതു. അതേസമയം മറ്റു സമുതായങ്ങൾ ഏതു വ്യക്തികൾക്കോ പാർട്ടികൾക്കോ വോട്ടു ചെയ്താലും അവരുടെ വ്യക്തിപരമായതും സമുതായപരമായതുമായ നേട്ടങ്ങൾ മുൻനിറുത്തിയായിരിക്കും ചെയ്യുക.  

അങ്ങനെ ഏതു രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വന്നാലും തങ്ങളുടെ സമുതായതിന്റെയും സമുതായ അംഗങ്ങളുടെയും താല്പര്യങ്ങൾ പ്രത്യേകം സംരക്ഷിക്കുന്നതിന് ആവശ്യമായവ കാര്യങ്ങൾ പ്രസ്തുത സമുതായങ്ങൾ വില പേശി നേടാറുമുണ്ട്. കെ കരുണാകരനെപ്പോലുള്ള കഴിഞ്ഞകാലത്തെ ഭരണാധികാരികൾ ക്രൈസ്തവരുടെ താല്പര്യങ്ങൾ അറിഞ്ഞു സംരക്ഷിച്ചു പോന്നു എന്നുള്ളതും വിസ്മരിക്കാനാവാത്ത വസ്തുതയാണ്.   

എന്നാൽ സമീപകാലത്തായി കേരളത്തിലെ ഭരണാധികാരിൽ  നിന്ന് ക്രൈസ്തവർ കടുത്ത വിവേചനവും അവഗണനയും നേരിടുന്നത് എല്ലാവർക്കും വ്യക്തമായി അറിയാവുന്ന ഒരു വസ്തുതയാണ്. അടുത്ത കാലങ്ങളിലായി കേരളത്തിൽ മാറി മാറി വരുന്ന ഇടതു വലതു സർക്കാരുകൾ ക്രൈസ്തവരെ വെറും വോട്ടു ബാങ്കായി  ദുരുപയോഗിക്കുമ്പോൾ മറ്റു മതസ്ഥരെ പ്രത്യേകിച്ച് മുസ്‌ലിമുകളെ പ്രീണിപ്പിക്കുന്നതിനായി കാട്ടികൂട്ടുന്ന വികൃതികൾ എല്ലാവർക്കും നന്നായി മനസിലാകുന്നതാണ്. 

ഇപ്പോൾ കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണി സർക്കാർ കേരളത്തിലെ ക്രൈസ്തവരോട് വിശേഷിച്ചു കത്തോലിക്കാ സമുദയത്തോടു കാണിക്കുന്ന നീതി നിഷേധം ഒട്ടു മിക്ക ക്രൈസ്തവരുടെയും മനസുകളെ വ്രണപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേക രാഷ്ട്രീയ ചായ്‌വില്ലാത്ത ഇതര മതസ്ഥരും സർക്കാരിന്റെ ഈ പക്ഷപാതപരമായ നിലപാടുകളിൽ കടുത്ത അമർഷം പ്രകടിപ്പിക്കുന്നുണ്ട്.  

ഇപ്പോഴത്തെ ഈ അവസ്ഥയിൽ കേരളത്തിലെ ക്രൈസ്തവർ ആരുംതന്നെ  ഈ വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാരിനോ അതിനു പിന്തുണയേകുന്ന ഏതെങ്കിലും പാർട്ടികൾക്കോ സ്ഥാനാർത്ഥികൾക്കോ യാതൊരു കാരണവശാലും വോട്ടു ചെയ്യാൻ സാധ്യതയില്ലെന്നുള്ള വസ്തുത അല്പം സാമാന്യ വിവരം ഉള്ള എല്ലാവർക്കും ഏതാണ്ടൊക്കെ വ്യക്തമാണ്! 

Thursday, December 3, 2020

കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയക്കാരോടും വോട്ടർമാരോടും Rev Fr മാത്യു ഇല്ലത്തുപറമ്പിൽ


കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള  തെരെഞ്ഞെടുപ്പിനു വോട്ടു ചെയ്യാൻ തയാറെടുക്കുന്ന മലയാളി വോട്ടർമാരും  മത്സരിക്കുന്ന രാഷ്ട്രീയക്കാരും ബഹു മാത്യു ഇല്ലത്തുപറമ്പിൽ അച്ഛന് പറയുവാനുള്ളത് ഒന്ന് കേൾക്കുന്നത് നന്നായിരിക്കും.

രാഷ്ട്രീയം തീർത്തും കളങ്കിതമായ ഈ കാലഘട്ടത്തിൽ ശരിയായവിധത്തിൽ വോട്ടവകാശം വിനിയോഗിക്കുന്നതും ഒരു ദൈവീക പ്രക്രിയയാണ്.

അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രം തങ്ങളുടെ നായകന്മാരെ തെരഞ്ഞെടുക്കാൻ ഓരോ പൗരനും ജനാതിപത്യ രാജ്യങ്ങളിൽ മാത്രം  ലഭിക്കുന്ന ഈ സുവർണാവസരം ശ്രദ്ധയോടും വിവേകത്തോടും പ്രയോഗിക്കണം!