സിസ്റ്റർ അഭയ കേസിൽ സി ബി ഐ കോടതി അടുത്തിടെ ഒരു പുരോഹിതനെയും കന്യാസ്ത്രീയെയും കുറ്റക്കാരായി വിധിച്ചുകൊണ്ടു പുറപ്പെടുവിച്ച വിധി തീർത്തും അനീതിപരവും, നീതിന്യായ വ്യവസ്ഥക്കുതന്നെ അവമാനം ഉളവാക്കുന്നതുമാണെന്നു, വിധിക്കുശേഷം കേസുമായി ബന്ധപ്പെട്ട അനേകം പ്രഗത്ഭർ അഭിപ്രായപ്പെടുകയുണ്ടായി.
ഇപ്പോഴിതാ മുൻ ഹൈ കോടതി ജഡ്ജിയും ജുഡീഷ്യൽ അക്കാഡമിയുടെ ഡയറക്ടറും ആയി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഭാരതത്തിൽത്തന്നെ വളരെയധികം ബഹുമാനിക്കപ്പെടുന്ന ന്യായാധിപന്മാരിലൊരാളായ ജസ്റ്റിസ് എബ്രഹാം മാത്യു വളരെ വിശദമായി സിസ്റ്റർ അഭയ കേസിന്റെ വിധിയെ വിശകലനം ചെയ്യുന്നു.
*നിയമ പഠന രംഗത്ത് ഒരു മുതൽക്കൂട്ടാണ് ഈ വിധി.
*ഇത്രയധികം താളപ്പിഴകളും പാകപ്പിഴകളും വന്നിട്ടുള്ള ഒരു ക്രിമിനൽ വിധി ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
*കൃത്രിമമായി ഉണ്ടാക്കിയ കേസ് ... കളവായി ഉണ്ടാക്കിയ തെളിവ്... തെറ്റായി എഴുതിയ വിധി.... എന്നിങ്ങനെയാണ് അദ്ദേഹം ഈ കോടതി വിധിയെ പറ്റി പറയുന്നത്.